ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ സ്കൂട്ടറില്‍ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂർ ചക്കരക്കല്ലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറി ഇടിച്ചു മരിച്ചു. തലമുണ്ട സ്വദേശി ആർ പി ലിപിന (34) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വാരം യുപിസ്കൂളിന് സമീപമാണ് അപകടം നടന്നത്. കണ്ണൂരിൽ പോയി വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുയായിരുന്നു.
Post a Comment