കാമുകൻ കൊല്ലാൻ ശ്രമിച്ചു, ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു'; മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ യുവതിയുടെ മൊഴി

 

ഇടുക്കി: മറയൂർ കാന്തല്ലൂരിൽ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖില പൊലീസിന് നൽകിയ മൊഴി പുറത്ത്. ആത്മഹത്യ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് നിഖിലയുടെ മൊഴി.

വ്യാഴം ഉച്ചയോടെയാണ് പെരുമ്പാവൂർ മാറാമ്പള്ളി നാട്ടുകല്ലുങ്കൽ വീട്ടിൽ അലിയുടെ മകൻ നാദിർഷായെ (30) ഞരമ്പ് മുറിച്ച ശേഷം കൊക്കയിൽ വീണു മരിച്ച നിലയിലും മറയൂർ പത്തടിപ്പാലം സ്വദേശിയായ അധ്യാപികയെ ഇരുകൈകളും മുറിഞ്ഞു രക്തം വാർന്ന നിലയിലും കണ്ടെത്തിയത്. എന്നാൽ തനിക്കു മരിക്കാൻ താൽപര്യം ഇല്ലായിരുന്നെന്നും യുവാവ് ബലമായി തന്റെ ഇരുകൈകളിലെയും ഞരമ്പ് മുറിക്കുകയായിരുന്നെന്നും പൊലീസിനോടും ബന്ധുക്കളോടും യുവതി വെളിപ്പെടുത്തി.