കാർ തട്ടി സ്കൂട്ടർ മറിഞ്ഞു; പിന്നാലെ പാൽവണ്ടി തലയിലൂടെ കയറി; ചേർത്തലയിൽ യുവാവിന് ദാരുണാന്ത്യം





തൗഫീക് സഞ്ചരിച്ച സ്കൂട്ടർ

  • LAST UPDATED : 
  • SHARE THIS:
    ആലപ്പുഴ: ചേർത്തലയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചേർത്തല പുത്തനങ്ങാടി സ്വദേശി തൗഫിക് (25) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ചേർത്തല എക്സ്റേ ബൈപ്പാസിന് തെക്ക് വശത്താണ് അപകടം നടന്നത്.
    തൗഫീക് സഞ്ചരിച്ച ഹോണ്ട ഡിയോ സ്കൂട്ടറാണ് അപകടത്തിൽപെട്ടത്. രാവിലെ വീട്ടിൽ നിന്ന് ചേർത്തലയിലെ കടയിലേയ്ക്ക് പുറപ്പെട്ടതായിരുന്നു യുവാവ്. വഴിയിൽ തൗഫീഖിന്റെ സ്കൂട്ടറിൽ കാർ തട്ടി റോഡിൽ വീഴുകയായിരുന്നു. പിന്നാലെ വന്ന പാൽ വണ്ടി തൗഫിക്കിന്റെ തലയിലൂടെ കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികൾ പറയുന്നു.
    തട്ടിയിട്ട കാർ നിർത്താതെ പോയെന്നും നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ യുവാവ് മരണപ്പെട്ടു. ചേർത്തല മാംഗോ ജെൻസ് വെയർ ജീവനക്കാരനാണ് തൗഫീക്. മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്.