Posts
Showing posts from May, 2022
പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു
- Get link
- X
- Other Apps
By
AKS SHAMNAS
-
തൃശ്ശൂര്‍: കുന്ദംകുളം പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന സ്വദേശി 19 വയസ്സുള്ള അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് അനസും മറ്റൊരു സുഹൃത്ത് കൂടി പെട്രോൾ അടിക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് കടക്കുമ്പോൾ ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് ചോദ്യം ചെയ്ത് കൊണ്ട് പുറമേനിന്ന് എത്തിയ രണ്ടുപേർ ഇവരുമായി തർക്കമുണ്ടാകുകയും സംഘർഷത്തിൽ എത്തുകയും ആയിരുന്നു. സംഘർഷത്തിനിടെ യാണ് അനസിന് കുത്തേറ്റത്. സംഭവത്തോടനുബന്ധിച്ച് ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ പൂരത്തോടനുബന്ധിച്ച് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് എത്തിയത് മൂലമാണ് കൂടുതൽ സംഘർഷം ഒഴിവായത്.