Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....
അതേസമയം മെയ് നാലു മുതല്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകള്‍ക്കായി മാത്രം പരിമിതപ്പെടുത്തും.
അതേസമയം മെയ് നാലു മുതല്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡെലിവറി നടത്തുന്നവരില്‍ പരിശോധന നടത്തണം. റെയില്‍വേ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തടസമുണ്ടാകില്ല. ബാങ്കുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ നടത്താന്‍ ശ്രമിക്കണം.




Post a Comment