വീഡിയോ കോളില്‍ കെണിയൊരുക്കി തട്ടിപ്പ്; മുന്നറിപ്പുമായി കേരള പൊലീസ്

സംസ്ഥാനത്ത് വീഡിയോ കോളിലൂടെയുള്ള തട്ടിപ്പ് വർധിക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. വാട്‌സ് ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിൽ നിന്നും അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു.

മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുകയെന്ന് പൊലീസ് വ്യക്തമാക്കി ADVERTSMENTS

SPONSENSED BY AKS ADS ADS ON VIBE

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....