PUBG Madan| യൂട്യൂബ് ചാനൽ വഴി അശ്ലീലം; യൂട്യൂബർ പബ്ജി മദന്‍ അറസ്റ്റിലായി; പരാതിയുമായെത്തിയത് 159 സ്ത്രീകള്‍

മദന് വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ഭാര്യ കൃതികയെ പൊലീസ് സേലത്ത് വച്ചു പിടികൂടുകയായിരുന്നു. യൂട്യൂബ് ചാനലിന്റെ രജിസ്ട്രേഷന്‍ ഭാര്യയുടെ പേരിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്.

PUBG Madan| യൂട്യൂബ് ചാനൽ വഴി അശ്ലീലം; യൂട്യൂബർ പബ്ജി മദന്‍ അറസ്റ്റിലായി; പരാതിയുമായെത്തിയത് 159 സ്ത്രീകള്‍
പബ്ജി മദനും ഭാര്യ കൃതികയും
  • LAST UPDATED: JUNE 18, 2021, 11:49 AM IST
  • SHARE THIS:
    ചെന്നൈ: യൂട്യൂബ് ചാനല്‍ വഴി അശ്ലീലം പറഞ്ഞ് ലക്ഷങ്ങൾ സമ്പാദിക്കുന്ന യൂട്യൂബർ പബ്ജി മദനെ പൊലീസ് അറസ്റ്റ് ചെയ്തു.
     
    ധർമപുരിയിൽ ഒളിവിൽ കഴിയവെ ഇന്ന് രാവിലെയാണ് അറസ്റ്റ്. ഭാര്യ കൃതികയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 159 സ്ത്രീകളാണ് മദനും ചാനലിനുമെതിരെ പരാതിയുമായി രംഗത്ത് വന്നത്.

    പത്ത് ലക്ഷത്തിലേറെ വരിക്കാരുള്ള യൂട്യൂബ് ചാനലിൽ പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങളാണ് പബ്ജി മദൻ എന്ന മദൻകുമാർ മാണിക്കം നേടിയിരുന്നത്. കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതാണ് കേസിനിടയാക്കിയത്. രാജ്യത്ത് പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാന്‍ കഴിയും. ഈ സാധ്യതയാണ് തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദന്‍ ഉപയോഗപ്പെടുത്തിയത്. ഇവ യൂട്യൂബില്‍ ലൈവ് സ്ട്രീമിങ് നടത്തി ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയിരുന്നത്.