തിരുവനന്തപുരത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ (28) വെട്ടിക്കൊന്നു. നേമം നരുവാമൂട് സ്റ്റേഷൻ പരിധിയിലുള്ള മുളയ്ക്കൽ എന്ന സ്ഥലത്തെ ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച പുലർച്ചെയാണ് ഒരാള്‍ വെട്ടേറ്റു മരിച്ച വിവരം പൊലീസ് അറിയുന്നത്. സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാക്ക അനീഷാണ് കൊല്ലപ്പെട്ടതെന്ന് മനസ്സിലായത്.

അക്രമിച്ചവരെക്കുറിച്ചു വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും സി ഐ പറഞ്ഞു. രാത്രി കാക്ക അനീഷ് ചില മോഷണങ്ങൾ നടത്തിയിരുന്നതായും അതിനുശേഷം മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അനീഷ് കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്നു. ജയിലിലെത്തിക്കും മുന്‍പുള്ള സ്രവപരിശോധന കഴിഞ്ഞു നിരീക്ഷണത്തിലിരിക്കവെ ക്വറന്റീൻ കേന്ദ്രത്തിന് പുറത്തുവച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. പിന്നീട് അറസ്റ്റിലായ അനീഷ് ദിവസങ്ങൾക്കു മുൻപാണ് ജയിലിൽനിന്നിറങ്ങിയത്. കൊല നടത്തിയവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്.

Post a Comment