രാജീവ് രവി ചിത്രം 'തുറമുഖം' മെയ് ദിന പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി > മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള് സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം " എന്ന ചിത്രത്തിന്റെ മെയ്ദിന പോസ്റ്റർ റിലീസായി.
നിവിന് പോളിക്കൊപ്പം നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്, ജോജു ജോര്ജ്, പൂര്ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, സുദേവ് നായര്, മണികണ്ഠന് ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോപന് ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റര്- ബി അജിത്കുമാര്, പ്രൊഡക്ഷന് ഡിസൈനര്- ഗോകുല് ദാസ്.

കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില് മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്ത്തുന്ന ചിത്രമാണ് 'തുറമുഖം'. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില് സുകുമാര് തെക്കേപ്പാട്ട് നിര്മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'.വാര്ത്ത പ്രചരണം-എ എസ് ദിനേശ്.



https://ift.tt/eA8V8J
https://ift.tt/3teWW4U

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....