3 കൊവിഡ് രോഗികളുള്ള വീട്ടിൽ മാനദണ്ഡങ്ങൾ ലംഗിച്ച് മൂർഖൻ അതിഥി; പാമ്പിനെ പിടിച്ച കഥ വിവരിച്ച് വി.കെ പ്രശാന്ത് എംഎൽഎയുടെ എഫ്.ബി പോസ്റ്റ്

മൂന്നു കൊവിഡ് രോഗികൾ മാത്രം കഴിയുന്ന വീട്ടിൽ മൂർഖൻ പാമ്പ് കയറിയാൽ എന്ത് ചെയ്യും. വീട്ടിലുള്ളവർക്ക് കൊവിഡാണെന്നോ ഇവർ ക്വാറന്റൈനിൽ ആണെന്നോ പാമ്പിന് അറിയില്ലല്ലോ. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമില്ലെന്ന മട്ടിൽ കൊവിഡ് രോഗിയുടെ വീട്ടിൽ മൂർഖൻ പാമ്പിന്റെ വിളയാട്ടം. ഒടുവിൽ ബാത്ത് റൂമിൽ നിന്ന് പിടികൂടിയ ഹൈറിസ്‌ക് അതിഥിയുടെ കഥ വിവരിക്കുകയാണ് വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത്.എംഎൽഎയുടെ എഫ് ബി പോസ്റ്റ്;
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊവിഡ് ഹെൽപ് ലൈനിലേക്ക് ഒരു കോൾ വന്നത്. ശാസ്തമംഗലം ആർ.ആർ.ടിയിലെ വോളന്റിയറും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ ശ്രീക്കുട്ടനാണ് വിളിച്ചത്. പൈപ്പിൻമൂട്ടിൽ ഒരു വീട്ടിലെ ബാത്ത് റൂമിൽ മൂർഖൻ പാമ്പ്. പ്രശ്നമതല്ല, മൂന്ന് കൊവിഡ് രോഗികൾ മാത്രം താമസിക്കുന്ന വീട്ടിലാണ് പാമ്പ് കയറിയിരിക്കുന്നത്
.adsadsads
Comments
Post a Comment