അഫ്ഗാനിസ്ഥാനിൽ ബോംബ് സ്‌ഫോടനം; 6 മരണം

അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ബോംബ് സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. അമ്പതിലധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ ഇറാൻ അഫ്ഗാൻ റെയിൽപാതയുടെ നിർമാണം നടക്കുന്നിടത്താണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട മുഴുവൻപേരും റെയിൽവെ സുരക്ഷാ ജീവനക്കാരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെറാത്ത് ഗവർണർ പറഞ്ഞു.
കപിസ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ താലിബാൻ ആക്രമണത്തിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ആറുപേർ കൊല്ലപ്പെട്ടിരുന്നു. ആർമി ചെക്ക് പോയിന്റിനെ ലക്ഷ്യം വെച്ച ഷെൽ, വിവാഹം നടക്കുന്ന വീട്ടിൽ തട്ടി തകരുകയായിരുന്നു. സ്‌ഫോടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് ആറുപേർ കൊല്ലപ്പെട്ടത്.
Comments
Post a Comment