ചാലയിൽ തീപിടുത്തം

fire in thiruvananthapuram chalai

തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം. മഹാദേവ ടോയ്സിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത്. തീയണക്കാൻ ഫയർ ഫോഴ്സിൻ്റെ ശ്രമം തുടരുകയാണ്. ലോക്ക്ഡൗൺ ആയതിനാൽ കട അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് വലിയ ഒരു അത്യാഹിതമാണ് ഒഴിവായത്. അടുത്തടുത്ത് കടകൾ ഉള്ളതിനാൽ അപകട സാധ്യതയുണ്ടെന്ന് ഫയർ ഫോഴ്സ് പറയുന്നു.

നാല് യൂണിറ്റ് ഫയർഫോഴ്സുകളാണ് എത്തിയിട്ടുള്ളത്. കളിപ്പാട്ടങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിനുള്ള കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.ADSADS

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....