ലോക്ക്ഡൗണിൽ ഇന്നുമുതൽ നിലവിൽ വരുന്ന ഇളവുകൾ,...

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. പ്രഭാത, സായാഹ്ന നടത്തത്തിന് ഇന്നുമുതൽ അനുമതിയുണ്ട്. രാവിലെ അഞ്ച് മുതൽ ഏഴ് വരെയും വൈകിട്ട് ഏഴ് മുതൽ ഒൻപത് വരെയുമാണ് നടത്തത്തിന് അനുമതി. ഹയർസെക്കന്ററി പരീക്ഷയുടെ മൂല്യനിർണയവും ഇന്ന് തുടങ്ങും. 79 ക്യാമ്പുകളിലായി 26,000 അധ്യാപകരാണ് മൂല്യനിർണയത്തിന് പങ്കാളികളാകുന്നത്.

ജൂൺ ഏഴ് മുതൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. തൃശൂരിൽ വ്യാപാരികളും മന്ത്രിമാരുമായി നടത്തിയ ചർച്ചയെ തുടർന്ന് ശക്തൻ മാർക്കറ്റ് പ്രവർത്തിച്ചുതുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം. മൊത്തവ്യാപാര കടകൾക്ക് പുലർച്ചെ ഒന്നുമുതൽ 8 വരെയും ചെറുകിട വ്യാപാര കേന്ദ്രങ്ങൾ രാവിലെ 8 മുതൽ 12 വരെയും തുറക്കാം. തൊഴിലാളികളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. മത്സ്യ, മാംസ കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറക്കാം.

adsads

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....