ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന് പരമോന്നത മെഡൽ നൽകി ആദരിച്ച് ചൈന,..
തർക്ക അതിർത്തിക്കപ്പുറത്ത് അതിക്രമിച്ച് കടന്നത് ചൈനീസ് സൈനികരാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചൈനീസ് സൈനികരുമായുള്ള സംഘർഷത്തിൽ ഇരുപത് ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടിരുന്നു
ബീജിങ്: കഴിഞ്ഞ വർഷം ജൂൺ 16 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലിയിൽ വെച്ച് ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികന് പരമോന്നത ബഹുമതി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ നൂറ്റാണ്ടിലൊരിക്കൽ സമ്മാനിക്കുന്ന മെഡലിനാണ് ചെൻ ഹോങ്‌ജുൻ (30) എന്ന സൈനികനെ നാമനിർദേശം ചെയ്തത്.
പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) അതിർത്തി പ്രതിരോധ റെജിമെന്റിന്റെ കീഴിലുള്ള മോട്ടോർ കാലാൾപ്പടയുടെ കമാൻഡറായ ചെൻ ഹോങ്‌ജുൻ (30) ഗാൽവാൻ വാലിയിൽ കൊല്ലപ്പെട്ട നാല് ചൈനീസ് സൈനികരിൽ ഒരാളാണ്.
ഏറ്റുമുട്ടലിന് മാസങ്ങൾക്ക് ശേഷം ഈ വർഷം ഫെബ്രുവരിയിൽ ചൈനീസ് സർക്കാർ പുറത്തുവിട്ട വിശദാംശങ്ങൾ പ്രകാരം ചെൻ സിയാങ്‌റോംഗ്, സിയാവോ സിയുവാൻ, വാങ് ഷുവോറൻ എന്നിവരാണ് ഇന്ത്യയ്ക്കെതിരായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റ് മൂന്ന് പേർ. ജൂലൈ ഒന്നിന് മെഡലിന് നാമനിർദ്ദേശം ചെയ്യപ്പെട്ട 29 പേരിൽ ചെൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് തിങ്കളാഴ്ച ചൈനീസ് സർക്കാരിന്‍റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു
.ADSADS




Comments
Post a Comment