ഭാര്യയുടെ പരാതി; പ്രമുഖ ഹിന്ദി സീരിയൽ താരം അറസ്റ്റിൽ...
ഹിന്ദി സീരിയൽ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്പതികളായിരുന്നു ഇരുവരും
- NEWS18 MALAYALAM
- LAST UPDATED: JUNE 1, 2021, 11:13 AM IST
പ്രമുഖ ഹിന്ദി സീരിയൽ താരം കരൺ മേഹ്റ അറസ്റ്റിൽ. ഭാര്യയും നടിയുമായ നിഷ റാവൽ നൽകിയ പരാതിയിലാണ് ഗോരേഗാവ് പൊലീസ് നടനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടായ കലഹത്തെ തുടർന്നാണ് കരണിനെതിരെ നിഷ പരാതി നൽകിയത് എന്നാണ് സൂചന. നടനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.
ഹിന്ദി സീരിയൽ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്പതികളായിരുന്നു കരൺ മേഹ്റയും നിഷ റാവത്തും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് കരൺ. നിരവധി ആരാധകരും ഈ സീരിയലിലൂടെ കരൺ നേടിയിരുന്നു. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്
.ADSADSADS




Comments
Post a Comment