ദുരഭിമാനക്കൊല: ഡൽഹിയിൽ ദമ്പതികൾ ആക്രമിക്കപ്പെട്ടു; ഭർത്താവിനെ വെടിവെച്ചു കൊന്നു
ദ്വാരകയിലെ അംബർഹായ് ഗ്രാമത്തിൽ ഒരു സംഘം ദമ്പതികളെ ആക്രമിച്ചു. അക്രമികൾ ഉതിർത്ത അഞ്ച് വെടിയുണ്ടകളേററ് ഭർത്താവ് കൊല്ലപ്പെട്ടു, ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ഹരിയാനയിലെ സോണിപത്തിൽ നിന്നുള്ള വിനയ് ദഹിയയും ഭാര്യ കിരൺ ദഹിയയുമാണ് ആക്രമത്തിനിരയായത്. ആറോ ഏഴോ പേരടങ്ങുന്ന സംഘം ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. വിനയ് ദഹിയയുടെ ശരീരത്തിൽ നിന്ന് നാല് ബുള്ളറ്റുകൾ കണ്ടെടുത്തു. അഞ്ച് വെടിയുണ്ടകളേറ്റ കിരൺ ദഹിയ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വർഷം വീട്ടുകാർക്ക് താൽപര്യമില്ലാതെ വിവാഹം കഴിച്ച് നാട്ടിൽ നിന്നും ഒളിച്ചോടുകയായിരുന്നു ഇരുവരും.

Comments
Post a Comment