ത്രിപുരയിൽ സി.പി.ഐ.എം റാലിക്കുനേരെ ബിജെപി പ്രവർത്തകരുടെ അക്രമം; പന്ത്രണ്ട് പേർക്ക് പരുക്ക്

ത്രിപുരയിൽ സി.പി.ഐ.എം റാലിക്കുനേരെ ബിജെപി പ്രവർത്തകരുടെ അക്രമം. ഖൊവായ് ജില്ലയിലാണ് സംഭവം. ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ അഗർത്തല സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.
പെട്രോൾ വിലവർധന ഉൾപ്പെടെ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് സി.പി.ഐ.എം റാലി സംഘടിപ്പിച്ചത്. കൊവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് ഗിലതാലി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു റാലി. സംഘർഷം കണക്കിലെടുത്ത് പൊലീസും സുരക്ഷ ഒരുക്കിയിരുന്നു. റാലി പുരോഗമിക്കുന്നതിനിടെ സംഘടിച്ചെത്തിയ ബിജെപി പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പതിനഞ്ചോളം ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയത്. തങ്ങളുടെ പ്രവർത്തകരെ വടിയും മറ്റുമുപയോഗിച്ച് മർദിക്കുകയായിരുന്നുവെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സംഭവം നടക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.
Comments
Post a Comment