പൊതുകുളത്തിൽ കുളിച്ച കുട്ടികളെ അടിവസ്ത്രത്തിൽ നടത്തിച്ചു; ലോക്ക്ഡൗൺ ലംഘിച്ചതിന് പൊലീസിന്റെ 'ശിക്ഷ'
പോലീസ് ആ കുട്ടികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് വി ഐ പി എന്ന് പേരുള്ള പൊതു റോഡിലൂടെ നടത്തിക്കുകയായിരുന്നു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ അതിരു കടന്ന ശിക്ഷ നൽകി ഭോപ്പാൽ പോലീസ്. ഭോപ്പാൽ നഗരത്തിൽ കുളത്തിൽ കുളിച്ചു കൊണ്ടിരുന്ന പ്രായപൂർത്തിയാവാത്ത ഏതാനും ആൺകുട്ടികളെയാണ് പോലീസ് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ പിടികൂടിയത്.
നിയന്ത്രണങ്ങൾ ലംഘിച്ചതിന് പോലീസ് അവർക്ക് നൽകിയ ശിക്ഷ എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്.
ആദ്യം പോലീസ് നൽകിയ സൂചന അനുസരിച്ച് അവിടുത്തെ പ്രാദേശിക മുങ്ങൽ വിദഗ്ദ്ധർ കുട്ടികളുടെ വസ്ത്രങ്ങൾ ഒളിപ്പിച്ചു വെച്ചു. അതിനുശേഷം അവരോട് കുളത്തിൽ നിന്ന് കരയിലേക്ക് കയറാൻ ആവശ്യപ്പെട്ട പോലീസ് ആ കുട്ടികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് വി ഐ പി എന്ന് പേരുള്ള പൊതു റോഡിലൂടെ നടത്തിക്കുകയായിരുന്നു.

Comments
Post a Comment