സഹോദരിയുടെ മക്കളെ കൊന്ന് മാസങ്ങളോളം മൃതദേഹം കാറിൽ സൂക്ഷിച്ചു; യുവതി പിടിയിലായത് അമിത വേഗതയ്ക്ക്

സഹോദരിയുടെ മക്കളെ കൊന്ന് മാസങ്ങളോളം മൃതദേഹം കാറിൽ സൂക്ഷിച്ചു; യുവതി പിടിയിലായത് അമിത വേഗതയ്ക്ക്

  • LAST UPDATED: JULY 31, 2021, 3:22 PM IST
  • SHARE THIS:
    രണ്ട് കുട്ടികളെ കൊന്ന് മൃതദേഹം കാറിൽ സൂക്ഷിച്ച സ്ത്രീ അറസ്റ്റിൽ. അമേരിക്കയിലാണ് സംഭവം. നിക്കോൾ ജോൺസൺ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഏഴ് വയസ്സുള്ള പെൺകുട്ടിയേയും അഞ്ച് വയസ്സുള്ള ആൺകുട്ടിയേയുമാണ് കൊലപ്പെടുത്തിയത്.

    യുവതിയുടെ സഹോദരിയുടെ മക്കളാണ് കൊല്ലപ്പെട്ട രണ്ട് കുട്ടികളും. കൊലപാതകം, കുട്ടികൾക്കെതിരായ പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നിക്കോളാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് കുട്ടികളേയും കൊലപ്പെടുത്തി തന്റെ കാറിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു.
    കഴിഞ്ഞ വർഷം മെയിലാണ് ഏഴ് വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി കാറിന്റെ ട്രങ്കിൽ സൂക്ഷിച്ചത്. ഇതിനു ശേഷം സാധാരണ പോലെ കാർ ഉപയോഗിച്ചു വരികയായിരുന്നു. ഇതിനിടയിൽ ആർക്കും ഒരിക്കൽ പോലും സംശയവും തോന്നിയില്ല.

    ഇതിനു മാസങ്ങൾക്ക് ശേഷമാണ് ആൺകുട്ടിയേയും കൊലപ്പെടുത്തിയത്. ആൺകുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി സഹോദരിയുടെ മൃതേദഹം സൂക്ഷിച്ച പെട്ടിക്ക് സമീപം തന്നെ സൂക്ഷിച്ചുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
    ഇക്കഴിഞ്ഞ ബുധനാഴ്ച്ച വളരെ യാദൃശ്ചികമായാണ് യുവതിയെ പൊലീസ് പിടികൂടുന്നത്. അമിത വേഗതയെ തുടർന്നാണ് നിക്കോളാസിന്റെ കാർ പൊലീസ് തടഞ്ഞത്. അമിത വേഗതയെ കുറിച്ചുള്ള ചോദ്യത്തിന് വിചിത്രമായ രീതിയിലായിരുന്നു നിക്കോളാസിന്റെ മറുപടി.
    2019 ലാണ് സഹോദരി മക്കളെ തന്റെ സംരക്ഷണത്തിൽ ഏൽപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ നിക്കോളാസ് പൊലീസിനോട് പറഞ്ഞു. സഹോദരിയുടെ മകളുടെ തല നിലത്ത് അടിച്ചാണ് കൊന്നതെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. എന്നാൽ മകനെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് വിശദീകരിച്ചിട്ടില്ല.

    Comments

    Popular posts from this blog

    Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....