കടന്നല്‍ കുത്തേറ്റ് സ്ത്രീ മരിച്ചു

wasp attack

ആലപ്പുഴയില്‍ കടന്നല്‍ കുത്തേറ്റ് സ്ത്രീ മരിച്ചു. നൂറനാട് സൂര്യഭവനത്തില്‍ ജഗദമ്മയാണ് മരിച്ചത്. അഞ്ചുവയസുകാരിയായ കുട്ടിയടക്കം രണ്ട് പേരെ അടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.( wasp attack )

മരിച്ച ജഗദമ്മയുടെ വീടിനടുത്തുണ്ടായിരുന്ന കടന്നല്‍ കൂട് ഇളകിയാണ് ആക്രമണമുണ്ടായത്. ഇന്നലെയാണ് ജഗദമ്മയ്ക്ക് കടന്നല്‍ കുത്ത് ഏല്‍ക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനായ കാശി, രക്ഷപെടുത്താനെത്തിയ അടുത്ത വീട്ടിലെ താമസക്കാരിയായ ശാന്തമ്മ എന്നിവര്‍ക്കും കടന്നല്‍ കുത്തേറ്റു. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെയും ശാന്തമ്മയുടെയും ആരോഗ്യ നില തൃപ്തികരമാണ്.

വാട്സ് ആപ്പിന് പകരമായി മെസ്സേജിങ്ങ് ആപ്പ് കേന്ദ്ര സർക്കാർ പുറത്തിറക്കി

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....