കേരളത്തിലെ ഏറ്റവും വലിയ യാത്രാ ബോട്ട് കൊച്ചിയിൽ ഒരുങ്ങുന്നു

കേരളത്തിലെ ഏറ്റവും വലിയ യാത്രാ ബോട്ട് കൊച്ചിയിൽ ഒരുങ്ങുന്നു
നിർമ്മാണം പുരോഗമിക്കുന്ന നൗക
  • LAST UPDATED: JULY 30, 2021, 6:18 PM IST
  • SHARE THIS:

  •  
കൊച്ചി: ഓളപ്പരപ്പിൽ ഒഴുകി നീങ്ങാൻ ഒരു വിസ്മയം കൊച്ചിയിൽ ഒരുങ്ങുന്നു. കോവിഡും ലോക്ക്ഡൗണും സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ പതറാതെ കേരളത്തിലെ ഏറ്റവും വലിയ യാത്രാബോട്ടിൻ്റെ നിർമ്മാണം കൊച്ചിയിൽ പൂർത്തിയാവുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച നിർമ്മാണം ഈ വർഷമവസാനം പൂർത്തിയാക്കും.

കൊച്ചി ആസ്ഥാനമായ നിയോ ക്ലാസിക്ക് ക്രൂസ് ആൻഡ് ടൂർസ് ഗ്രൂപ്പിൻ്റേതാണ് സംരംഭം. കോടികൾ ചെലവു വരുന്ന പദ്ധതിക്ക് കൊച്ചി സ്വദേശിയായ നിഷിജിത് കെ. ജോൺ തുടക്കമിടുന്നത് കഴിഞ്ഞ വർഷം ലോക്ക്ഡൗണിന്തൊട്ടുമുമ്പാണ്.
വലിയ പ്രതീക്ഷകളോടെ നിർമ്മാണത്തിന് തുടക്കമിട്ടു. തന്റെ കമ്പനിക്കുള്ള അഞ്ചു ബോട്ടുകളിൽ ഏറ്റവും തലയെടുപ്പുള്ള ഒന്നായി ഇത് മാറാൻ തന്നെ ലക്ഷ്യമിട്ടായിരുന്നു നിർമ്മാണം. ദക്ഷിണേന്ത്യയിലെ ജലാശയങ്ങളിലെ  ഏറ്റവും തലയെടുപ്പുള്ള  നൗകയായി ഇത് പേരെടുക്കുമെന്ന കാര്യത്തിൽ ഈ രംഗത്തുള്ളവർക്ക് യാതൊരുവിധ സംശയവും ഉണ്ടായിരുന്നില്ല. എന്നാൽ

എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു കൊണ്ടാണ് കോവിഡിൻ്റെ വരവ് . ഇതോടെ പ്രതിസന്ധികൾ ഒന്നൊന്നായി വന്നു തുടങ്ങി. പ്രവർത്തനത്തിനുള്ള അനുമതിയും വാങ്ങേണ്ടി വന്നു. ഇടയ്ക്ക് നിർമ്മാണവും മുടങ്ങി.  ഏതെങ്കിലും രീതിയിൽ പദ്ധതി മുടങ്ങിയാൽ അത് തന്റെ തന്നെ സ്വപ്നങ്ങൾക്കുള്ള തിരിച്ചടിയാകുമെന്ന് നിഷിജിതിന് നന്നായി അറിയാമായിരുന്നു

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....