ലൈംഗികമായി പീഡിപ്പിച്ച ഭർതൃപിതാവിനെ യുവതി എലിവിഷം നൽകി കൊന്നു
ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ച ഭർതൃപിതാവിനെ വിഷം നൽകി കൊലപ്പെടുത്തി യുവതി. തമിഴ്നാട്ടിലെ കീഴതൂവൽ എന്ന സ്ഥലത്താണ് സംഭവം. ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതാണ് കൊലപാതക കാരണമെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ കനിമൊഴി(25) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് വർഷം മുമ്പാണ് വിനോഭരാജൻ എന്നയാളുമായി കനിമൊഴിയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. കനിമൊഴി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പലപ്പോഴായി വിനോഭരാജന്റെ പിതാവ് മുരുഗേഷൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
ഭർതൃപിതാവിൽ നിന്നും നിരന്തരം ലൈംഗിക പീഡനം നേരിടേണ്ടി വന്നതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കനിമൊഴി പൊലീസിനോട് പറഞ്ഞത്. ഇക്കഴിഞ്ഞ ജുലൈ 31നാണ് കനിമൊഴി മുരുഗേഷന് വിഷം നൽകിയത്. മുരുഗേഷന്റെ ഭക്ഷണത്തിൽ എലിവിഷം കലർത്തുകയായിരുന്നു.

Comments
Post a Comment