ഓഡി കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, ബെംഗളുരുവിൽ തമിഴ്നാട് എംഎൽയുടെ മകൻ ഉൾപ്പെടെ ഏഴ് പേർ മരിച്ചു

 

ബെംഗളുരു: ട്രാഫിക് നിയമം ലംഘിച്ച് പാഞ്ഞ ഓഡി കാർ അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ചു. വിഐപി നമ്പറുള്ള വാഹനമാണ് പുലർച്ചെ 2.30 ന് ഫുട്ട്പാത്തിലൂടെ ഇരച്ചുകയറി ബിൽഡിംഗിൽ ഇടിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചു. തമിഴ്നാട് എംഎൽഎയുടെ മകനും മരിച്ചവരിൽ ഉൾപ്പെടും. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. 


അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് സ്ത്രീകൾ അടക്കം ആറ് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഡിഎംകെ എംഎൽഎ വൈ പ്രകാശിനെറെ മകൻ കരുണ സാഗറാണ് മരിച്ചവരിൽ ഒരാൾ. എല്ലാവരും 20 വയസ്സിനോടടുത്ത് പ്രായമുള്ളവരാണ്. വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്. 

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....