കളിത്തോക്ക് ചൂണ്ടി ഭീഷണി; ചോദ്യം ചെയ്ത കുടുംബത്തിന് നേരെ ആക്രമണം
കൊല്ലം തേവലക്കര പാലയ്ക്കലിലായിരുന്നു സംഭവം. ആലപ്പുഴ വെള്ളിക്കുന്നം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.കാമ്പശ്ശേരിമുക്ക് ഷാഫിര്‍, ഭാര്യ നസീമ, മാതാവ് റൈഹാനത്ത്, സഹോദരി റജിലത്ത് എന്നിവരെയാണ് ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഷാഫിറും കുടുംബവും ബന്ധുവിന്‍റെ വീട്ടിലേക്ക് കാറിൽ വരുന്നതിനിടെ രണ്ടംഗ സംഘം ബൈക്കിലെത്തി കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായ.ഇതേത്തുടർന്ന് ഷാഫിര്‍ പൊലീസിനെ വിളിച്ചു വിവരം അറിയിച്ചു.അതിനിടെ മടങ്ങിപ്പോയ അക്രമി സംഘം കൂടുതല്‍ ആളുകളുമായി എത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Comments
Post a Comment