ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചു; രണ്ടുമരണം

bengaluru fire accident

ബെംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീപിടിച്ച അപ്പാര്‍ട്ടമെന്റിനൊപ്പം മറ്റ് രണ്ട് ഫ്‌ളോറുകളിലേക്ക് കൂടി തീപടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവിലെ ബൊമ്മനഹള്ളിയില്‍ അശ്രിത് ആസ്‌പൈര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ മൂന്ന് സംഘങ്ങളെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....