ദമ്പതികള്‍ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ : ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14 -ാം വാർഡിൽ പാട്ടുകളം കോളേനിയിൽ വടക്കത്ത് വീട്ടിൽ പരേതനായ പപ്പന്റെ മകൻ രജികുമാർ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. ഫോർ വീലർ വർക്ക് ഷോപ്പ് ജീവനക്കാരനായ രജി മോനെയും അജിതയേയും സമീപ വാസികൾ ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
സമീപത്തുള്ള മാതാവിന്റെ തിരുസ്വരൂപത്തിൽ പ്രാർത്ഥനയ്ക്കായി പോകാൻ അയൽവാസികളായ സ്ത്രീകൾ അജിതയെ വിളിക്കാനായി വീട്ടിലെത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത് സംശയം ജനിപ്പിച്ചു. ഇവർ അയൽവാസികളായവരെ വിളിച്ച് പരിശോധിച്ചപ്പോൾ വീടിന്റെ രണ്ട് മുറികളിലായി ഇരുവരും തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മണ്ണഞ്ചേരി പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Comments
Post a Comment