സിആര്‍7നെ വെല്ലാനാളില്ല; പണക്കണക്കില്‍ മെസിയെ പിന്തള്ളി റൊണാള്‍ഡോ
മാഞ്ചസ്റ്റര്‍: ഫോബ്‌സിന്‍റെ സമ്പന്നരായ കായികതാരങ്ങളുടെ പട്ടികയിൽ ലിയോണൽ മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള ക്ലബ്ബ് മാറ്റത്തിലൂടെയാണ് റൊണാള്‍ഡോ ഫുട്ബോള്‍ താരങ്ങളില്‍ ഒന്നാമതെത്തിയത്. 2021-22 സീസണിൽ ആകെ 125 ദശലക്ഷം ഡോളര്‍ ആണ് റൊണാള്‍ഡോയുടെ വരുമാനം. ഇതിൽ 70 ദശലക്ഷം യുണൈറ്റഡിലെ പ്രതിഫലവും ബോണസുമാണ്.
110 ദശലക്ഷം ഡോളര്‍ വരുമാനമുള്ള ലിയോണൽ മെസിയാണ് രണ്ടാം സ്ഥാനത്ത്. പിഎസ്ജിയിൽ 75 ദശലക്ഷം ഡോളറാണ് മെസിയുടെ പ്രതിഫലം. 95 ദശലക്ഷം ഡോളര്‍ വരുമാനമുള്ള പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്‌മര്‍ മൂന്നാമതും 43 ദശലക്ഷം ഡോളര്‍ വരുമാനം ലഭിക്കുന്ന കിലിയന്‍ എംബാപ്പെ നാലാം സ്ഥാനത്തുമുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂൾ താരം മുഹമ്മദ് സലായുടെ വരുമാനം 41 ദശലക്ഷം ഡോളറാണ്.
റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ആന്ദ്രേ ഇനിയെസ്റ്റ, പോള്‍ പോഗ്‌ബ, ഗാരെത് ബെയ്ൽ, ഏഡന്‍ ഹസാര്‍ഡ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Comments
Post a Comment