ഫോർബ്സ് പട്ടിക: ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി; പട്ടികയിൽ ആറ് മലയാളികൾ

ദില്ലി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ (Forbe's India rich list) ആറ് മലയാളികൾ ഇടം പിടിച്ചു. ആസ്‍തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് (Muthoot family) പട്ടികയിൽ ഒന്നാമത്.  6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി. 


വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 500 ബില്യൺ ഡോളറോടെ (37,500 കോടി രൂപ) അതി സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 38 സ്ഥാനത്താണ് യൂസഫലി


. ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യ (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണൻ (30,335 കോടി രൂപ),  രവി പിള്ള (18,50 കോടി രൂപ), എസ്. ഡി ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ. 


മുകേഷ് അംബാനി (92.7 ബില്യൺ), ഗൗതം അദാനി (74 ബില്യൺ), ശിവ നാടാർ (31 ബില്യൺ), രാധാകൃഷ്ണാ ദമാനി (29.4 ബില്യൺ), സൈറസ് പൂനാവാല (19 ബില്യൺ) എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....