ദുബൈ മറീനയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപ്പിടുത്തം


ദുബൈ: ദുബൈ മറീനിയിലെ അപ്പാര്‍ട്ട്മെന്റ് (Apartment in Dubai Marina) കെട്ടിടത്തില്‍ തീപ്പിടുത്തം. ശനിയാഴ്‍ച പുലര്‍ച്ചെ മറീന ഡയമണ്ട് 2 ടവറിലാണ് (Marina Diamond 2)  തീപ്പിടുത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് സംഘം (Dubai civil defense) സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.


5.24 ഓടെയാണ് തീ പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിച്ചത്. കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ തീ പടര്‍ന്നു പിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പതിനൊന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായതെങ്കിലും താഴേക്ക് ഒന്‍പതാം നില വരെയും മുകളിലേക്ക് 15-ാം നില വരെയും തീ വ്യാപിച്ചു. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകള്‍ പൊലീസ് താത്കാലികമായി അടച്ചിരുന്നു. 60 മീറ്റര്‍ ഉയരത്തില്‍ 15 നിലകളുള്ള കെട്ടിടത്തില്‍ 260 അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. താമസക്കാരെ എല്ലാവരെയും കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. ഇവര്‍ക്ക് ദുബൈ പൊലീസിന്റെ ദുരന്ത നിവാരണ വിഭാഗവുമായി സഹകരിച്ച് താത്കാലിക താമസ സംവിധാനം ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....