പ്രവാസി മലയാളി വ്യായാമത്തിനിടെ കുഴഞ്ഞ് വീണു മരിച്ചു

അബുദാബി: വ്യായാമത്തിനിടെ മലയാളി യുവാവ് അബുദാബിയില്‍(Abu Dhabi) കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മപ്പാട്ടുകര സ്വദേശി മുഹമ്മദ് ബഷീര്‍ ഹുദവി(33)ആണ് മരിച്ചത്. അബുദാബി അല്‍ സഹാറ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.


ബുധനാഴ്ച വൈകിട്ട് മുസഫയിലെ താമസസ്ഥലത്തിന് അടുത്തുള്ള ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അബുദാബി മഫ്‌റക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.  

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....