സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു
പാലക്കാട്: കോഴിക്കോട്, മലപ്പുറം, പാലക്കാട് (Kozhikode, Palakkad, Malappuram) ജില്ലകളിലുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. മൂന്ന് അപകടങ്ങളിലും ഇരുചക്രവാഹനമോടിച്ചവരാണ് മരണപ്പെട്ടത് (Accident deaths).
പാലക്കാട് കൊപ്പത്ത് വാഹന അപകടത്തിൽ യുവാവ് മരിച്ചു. കൊപ്പം - വളാഞ്ചേരി റോട്ടിൽ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്. തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശി മുഹമ്മദ് ജാഷിര്‍ ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തിനിടെ ലോറി യുവാവിൻ്റെ ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നു.
മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയിൽ സ്കൂട്ടർ നിർത്തിയിട്ട ബൈക്കിലിടിച്ച് യുവാവ് മരിച്ചു.സ്കൂട്ടർ യാത്രികനായ എടക്കര മരുത സ്വദേശി ജുനൈദാണ് (43) മരിച്ചത്.
കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് യാത്രികൻ മരിച്ചു. ഓമശ്ശേരി അമ്പലത്തിങ്ങൽ രാജുവാണ് മരിച്ചത്. ചുടലമുക്കിന് സമീപം ഒരു വീടിൻ്റെ ഗെയിറ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.
Comments
Post a Comment