പിടിച്ച ഒന്നര ടണ്‍ ഭാരമുള്ള മീനെ കടലില്‍ തന്നെ ഇറക്കിവിട്ട് മത്സ്യതൊഴിലാളികള്‍

 

മംഗളൂരു: വലയില്‍ കുടുങ്ങിയ ഭീമന്‍ മീനെ കടലില്‍ തന്നെ തുറന്നുവിട്ട് മത്സ്യ തൊഴിലാളികള്‍ (Fisher man). മംഗളൂരുവിലാണ് സംഭവം. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സ്രാവ് വിഭാഗത്തില്‍പ്പെട്ട 1500 കിലോഗ്രാമിന് അടുത്ത് തൂക്കമുള്ള മീനാണ് ( two and half ton weight fish ) മംഗളൂരു കടപ്പുറത്ത് (mangalore harbour) നിന്നും മീന്‍പിടിക്കാന്‍ പോയ സാഗര്‍ എന്ന ബോട്ടിലുള്ളവരുടെ വലയില്‍ കുടുങ്ങിയത്.


വലിയ മീനെ കിട്ടിയത് തങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും മറ്റും ഇട്ടതോടെയാണ് ഇവര്‍ ഒരു കാര്യം മനസിലാക്കിയത്. പിടിക്കാന്‍ നിരോധനമുള്ള വിഭാഗത്തില്‍പ്പെട്ട മത്സ്യമാണ് ഇത്. ഇതോടെ ഇതിനെ കടലിലേക്ക് തന്നെ തുറന്നുവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

മീനിനെ തിരിച്ച് കടലില്‍ വിടാന്‍ മറ്റു ബോട്ടുകളുടെ സഹായവും തേടിയിരുന്നു. നേരത്തെ മീനിനെ ബോട്ടില്‍ കയറ്റുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....