അങ്കമാലിയിൽ കനാലിൽ രണ്ട് പേർ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

                                     

കൊച്ചി: അങ്കമാലി കാരാമറ്റത്ത് കനാലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴാറ്റുമുഖം ഇടതു കര കനാലിൽ ആണ് പുരുഷൻമാരുടെ ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. കാരമറ്റം സ്വദേശികളായ തോമസ്, സനൽ എന്നിവരെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തോമസിന് 52 വയസ്സാണ് പ്രായം. സനലിന് 32 വയസ്സും പ്രായമുണ്ട്. 


അതേസമയം കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ ആണ് അറസ്റ്റിലായത്. 

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....