മലപ്പുറം കടലുണ്ടിപ്പുഴയില്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കളിയ്ക്കുന്നതിനിടെ കടലുണ്ടിപ്പുഴയില്‍ (Kadalundippuzha) വിദ്യാര്‍ഥി (Student) മുങ്ങിമരിച്ചു(Drowning). ഒരു കുട്ടിയെ കാണാതായി. മലപ്പുറം താമരക്കുഴി മുള്ളന്‍ മടയന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആസിഫാണ് (Muhammed Asif-16) മരിച്ചത്. അയല്‍വാസി താമരക്കുഴി മേച്ചേടത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ റൈഹാനിനെ (15)യാണ് കാണാതായത്. മലപ്പുറം ഉമ്മത്തൂര്‍ ആനക്കടവ് പാലത്തിന് സമീപത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പരിസരവാസികളായ നാല് കുട്ടികള്‍ ചേര്‍ന്ന് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.


ഇതിനിടെയില്‍ അബദ്ധത്തില്‍ രണ്ട് കുട്ടികള്‍ വെളളത്തില്‍ പോകുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ആറ് മണിയോടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മലപ്പുറം താലുക്കാശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട മുഹമ്മദ് ആസിഫ് മലപ്പുറം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.


മാതാവ്: സഫിയ. സഹോദരങ്ങള്‍: അല്‍താഫ്, ആരിഫ്, അന്‍സാര്‍, അയ്യൂബ്. എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കാണാതായ റൈഹാന്‍. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങള്‍: അബ്ദുല്‍ മുഹ്സിന്‍, അബ്ദുല്‍ ബാസിത്, മിഷാല്‍, സന.

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....