'ഈ പ്രായത്തില്‍ മയക്കുമരുന്ന് ശീലിക്കരുത്, ആര്യനെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം'; ഷാരൂഖിനോട് കേന്ദ്രമന്ത്രി

മുംബൈ: നടൻ ഷാരൂഖ് ഖാന്(Shah Rukh Khan) ഉപദേശവുമായി കേന്ദ്രമന്ത്രി(union minister) രാംദാസ് അത്താവാലെ(Ramdas Athawale). മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ(aryan khan) പുതിയ മനുഷ്യനാക്കി മാറ്റാന്‍ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് അത്താവാലെ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. 


'ചെറുപ്രായത്തില്‍ മയക്കുമരുന്നു ശീലിക്കുന്നത് നല്ലതല്ല. ആര്യനെ ജയിലില്‍ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം. ഈ രാജ്യത്ത് ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. എല്ലാ ശീലവും മാറിക്കൊള്ളും' രാംദാസ് അത്താവാലെ പറഞ്ഞു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലാകുന്നവരെ ജയിലില്‍ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തില്‍ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം, ആര്യൻഖാൻ കേസിൽ എൻസിബിയ്ക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. ആരോപണങ്ങളുടെ പേരിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് സമീർ വാങ്കഡെ മുംബൈ പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി.

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....