അബുദാബിയില്‍ അപൂര്‍വ്വയിനം തിമിംഗലത്തെ കണ്ടെത്തി


ബുദാബി: അപൂര്‍വ്വയിനം തിമിംഗലത്തെ( Rare whale) അബുദാബിയില്‍(Abu Dhabi) കണ്ടെത്തിയതായി അധികൃതര്‍. സമുദ്ര സര്‍വേകളിലൂടെയാണ് 12 മീറ്ററിലധികം നീളമുള്ള അപൂര്‍വ്വയിനം ബ്രൈയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജന്‍സി-അബുദാബി(ഇഎഡി)അറിയിച്ചു. 


അബുദാബിയില്‍ തിമിംഗലത്തെ കണ്ടെത്തിയത് എമിറേറ്റിലെ വെള്ളത്തിന്റെ ഉയര്‍ന്ന ഗുണനിലവാരമാണ് സൂചിപ്പിക്കുന്നതെന്ന് പരിസ്ഥിതി ഏജന്‍സി പറഞ്ഞു. ബലീന്‍ തിമിംഗല സ്പീഷിസില്‍പ്പെട്ടതാണ് ബ്രൈയിഡ് തിമിംഗലങ്ങള്‍. സാധാരണയായി 12 മുതല്‍ 16 മീറ്റര്‍ വരെയാണ് ഇവയുടെ നീളം. 12 മുതല്‍ 22 ടണ്‍ വരെ ഭാരമുണ്ടാകും.


കടലില്‍ ഇത്തരം തിമിംഗലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയില്‍ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്ന് ഏജന്‍സി അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും അപൂര്‍വ്വയിനത്തില്‍പ്പെട്ടതോ അസാധാരണമോ ആയ ജീവികളെ കണ്ടാല്‍ അബുദാബി സര്‍ക്കാര്‍ കോണ്‍ടാക്ട് സെന്ററിന്റെ 800555 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....