അജ്ഞാതന്റെ ഫേസ്ബുക്ക് സൗഹൃദവലയിൽ കുരുങ്ങി; 3 സ്ത്രീകൾക്ക് നഷ്ടമായത് 60 ലക്ഷം രൂപ
പ്രതീകാത്മക ചിത്രം LAST UPDATED: AUGUST 1, 2021, 9:26 AM IST SHARE THIS: തൃശൂർ: ഫേസ്ബുക്കിൽ പരിചയപ്പെട്ട അജ്ഞാത സുഹൃത്ത് മൂന്ന് സ്ത്രീകളിൽ നിന്ന് തട്ടിയെടുത്തത് 60 ലക്ഷം രൂപ. യൂറോപ്പിൽ നിന്ന് വിലകൂടിയ സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്നും ഇതു കൈപ്പറ്റാൻ കസ്റ്റംസ് നികുതി അടയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് തൃശൂർ സ്വദേശിനികളായ 3 പേരെ പറ്റിച്ചത്. ഇതിലൊരാൾ ഭൂമി വിറ്റും സ്വർണം പണയംവച്ചും നൽകിയത് 30 ലക്ഷം രൂപ. സിറ്റി സൈബർ സെല്ലിന് ഇവർ പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്കിൽ സജീവമായ സ്ത്രീകളുടെ പ്രൊഫൈൽ മാസങ്ങളോളം നിരീക്ഷിച്ച ശേഷം ഇവർക്ക് ഫ്രണ്ട്സ് റിക്വസ്റ്റ് അയയ്ക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഇതിനകം ഇവരുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതശൈലിയും തട്ടിപ്പുകാർ തിരിച്ചറിഞ്ഞിരിക്കും. ചാറ്റിങ്ങിലൂടെ സാവധാനം സൗഹൃദം സ്ഥാപിക്കും. വിശ്വാസം ആർജിച്ച ശേഷം വാട്സാപ് നമ്പർ വാങ്ങി സൗഹൃദം കൂടുതൽ ശക്തമാക്കും. യൂറോപ്പിലോ അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടർ, ബിസിനസുകാരൻ, സോഫ്റ്റ്‍വെയർ കമ്പനി ഉടമ തുടങ്ങിയ പേരുകളിലാകും ഇവർ സ്വയം പരിചയപ്പെടുത്തുക. ഇരകളുടെ ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങൾ മനസ്സിലാക്കി യൂറോപ്പിൽ നിന്നു സമ്മാനം അയച...