വീട് പണിയാന്‍ പറമ്പ് കുഴിച്ചപ്പോള്‍ സ്വര്‍ണനിധി; മൂന്നംഗ സംഘം പിടിയില്‍
തൃശൂര്‍: സ്വര്‍ണ നിധിയാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യക്കാരായ മൂന്ന് പേര്‍ അറസ്റ്റില്‍. വീട് പണിയുന്നതിന് വേണ്ടി പറമ്പ് കുഴിച്ചപ്പോള്‍ സ്വര്‍ണ നിധി കിട്ടിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിധി വില്‍ക്കാന്‍ എത്തിയ ഗുജറാത്ത് അഹമ്മദാബാദ് സ്വദേശികളായ ശങ്കര്‍, രാജു, മൈസൂര്‍ മാണ്ഡ്യ സ്വദേശി വിനോദ് എന്നിവരെ രണ്ട് കിലോഗ്രാം തൂക്കം വരുന്ന വ്യാജ സ്വര്‍ഴണ്ണമാല സഹിതം തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. നാലു ദിവസം മുമ്പാണ് തട്ടിപ്പുകാര്‍ തൃശ്ശൂര്‍ സ്വദേശിയെ സ്വരാജ് റൗണ്ടില്‍ വെച്ച് പരിചയപ്പെടുന്നത്. പിറ്റേ ദിവസം പരിചയം പുതുക്കിയ തട്ടിപ്പുക്കാര്‍ തങ്ങളുടെ പക്കല്‍ നിധിയായി കിട്ടിയ സ്വര്‍ണ മണിമാല ഉണ്ടെന്നും, വില്‍പ്പന നടത്തി തന്നാല്‍ ലാഭം തരാമെന്ന് പറഞ്ഞ് വിശ്വസ്സിപ്പിച്ച് സ്വര്‍ണ്ണ മണിമാലയുടെ ഒരു മണി പൊട്ടിച്ച് അയാള്‍ക്ക് നല്‍കി ടെസ്റ്റ് ചെയ്തതിന് ശേഷം കച്ചവടം നടത്താമെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ പോയതിന് ശേഷമാണ് നിധിയുടെ സത്യാവസ്ഥ അറിയുന്നതിനായി പോലീസിനെ സമീപിച്ചത്. ഇത് തട്ടിപ്പാണെന്നും ഇത്തരം തട്ടിപ്പുകള്‍ മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും മറ...