Posts

Showing posts from September, 2021

അര്‍ധരാത്രി നഗരമധ്യത്തില്‍ ഓട്ടോ മറിച്ചു; ബന്ധു വഴിയരികില്‍ ഉപേക്ഷിച്ച പരിക്കേറ്റയാള്‍ മരണപ്പെട്ടു

Image
  ഏറ്റുമാനൂര്‍:  നഗരമധ്യത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു. എംസി റോഡില്‍ നടപ്പാതയ്ക്ക് സമീപം എട്ടുമണിക്കൂറോളം കിടന്ന യുവാവ് പിന്നീട് മരിച്ചു. പരിക്കേറ്റ യുവാവിനൊപ്പം ഉണ്ടായിരുന്ന ബന്ധു സഹായിക്കാതെ കടന്നുകളഞ്ഞുവെന്ന് ആരോപണമുണ്ട്. അതിരമ്പുഴ പുത്തന്‍പുരയ്ക്കല്‍ ആര്‍ വിനുമോനാണ് മരണപ്പെട്ടത്. ഇയാള്‍ക്ക് മുപ്പത്തിയാറ് വയസായിരുന്നു. ബന്ധുവായ നൌഫല്‍ എന്ന രാജേഷിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രഥമിക ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടു. മരണകാരണം അറിഞ്ഞശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിനുവിന്‍റെ മരണം സംബന്ധിച്ച് സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.  ബുധനാഴ്ച അര്‍ധരാത്രിയോടെ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നൌഫലിന്‍റെ മാതൃസഹോദരിയുടെ പട്ടിത്താനത്തുള്ള വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു വിനുമോനും, നൌഫലും. ഓട്ടോയിലായിരുന്നു യാത്ര. ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ രാത്രിയോടെ ഓട്ടോമറിച്ച് ഈ സമയം വിനു നിലത്ത് വീണുകിടക്കുകയായിരുന്നു. പിന്നീട് ഡ്രൈവറും നൌഫലും ചേര്‍ന്ന് വാഹനം ഉയര്‍ത്തി വിനുവിനെ മുന്‍ സീറ്...

മദ്യലഹരിയിൽ വീടിന് തീയിട്ടു, അമ്മയുടെ കഴുത്തറുത്ത ശേഷം മകന്‍ സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു

Image
  ആലപ്പുഴ: മാവേലിക്കരയില്‍ മകന്‍ അമ്മയെ(mother) കഴുത്തറുത്ത് കൊലപ്പെടുത്താന്‍(murder attempt) ശ്രമിച്ചു. ചെട്ടികുളങ്ങര കാട്ടുവള്ളിൽ ആണ് സംഭവം.  മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയ മകൻ(son) വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു, പിന്നീട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍(suicide) ശ്രമിക്കുകയാരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കാട്ടുവള്ളില്‍ ക്ഷേത്രത്തിന് സമീപം പോലീസും അഗ്നിശമനസേനയും നാട്ടുകാരുമുള്‍പ്പടെ വന്‍ജനക്കൂട്ടത്തിന് മുന്നിലായിരുന്നു സംഭവം  കാട്ടുവള്ളി  നാമ്പോലിൽ സുരേഷ് (50) ആണ് അമ്മ രുഗ്മിണിയെ ആക്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ വീട്ടിൽ എത്തിയ സുരേഷ് അമ്മയുമായി വഴക്കിടുകയും വീടിനോട് ചേർന്നിരുന്ന സ്കൂട്ടറിന് തീയിടുകയും ചെയ്തു. സ്കൂട്ടറില്‍ നിന്നും തീ  വീടിനുള്ളിലേക്ക് ആളി പടര്‍ന്ന് വീടിനുള്ളിലെ സാധനങ്ങള്‍ക്കും തീപിടിച്ചു.  വീടിന്റെ തീയണച്ചെങ്കിലും കത്തിയുമായി നിന്ന സുരേഷിനടുത്തേക്ക് പോകാൻ ആരും തയ്യാറായില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാവേലിക്കര പൊലീസ...

ചാംപ്യന്‍സ് ലീഗ്: ക്രിസ്റ്റ്യാനോ ഗോളില്‍ യുണൈറ്റഡ്; ബാഴ്‌സലോണയ്ക്ക് നാണംകെട്ട തോല്‍വി

Image
                                        മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരെ (Villareal) ത്രസിപ്പിക്കുന്ന വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (Cristiano Ronaldo) വിജയഗോള്‍ നേടിയത്. ആദ്യപാതിയില്‍ ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.  53-ാം മിനുറ്റില്‍ യുണൈറ്റഡിനെ ഞെട്ടിച്ച് പാകോ അല്‍കാസര്‍ ഗോള്‍ നേടി. അറുപതാം മിനുറ്റില്‍ അലക്‌സ് ടെല്ലസ് ഒപ്പമെത്തിച്ചു. എന്നാല്‍ ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യാനോ നേടിയ ഗോല്‍ യുനൈറ്റഡിന് ജയമൊരുക്കി. യുണൈറ്റഡ് ഗോളി ഡിഹിയയുടെ മികച്ച സേവുകളും ജയത്തില്‍ നിര്‍ണായകമായി. അതേസമയം ബാഴ്‌സലോണ (Barcelona) നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി. പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. മൂന്നാം മിനുറ്റില്‍ തന്നെ മുന്നിലെത്തിയ ബന്‍ഫിക്ക, 69, 79 മിനുറ്റുകളില്‍ ലീഡ് ഉയര്‍ത്തി. ബെന്‍ഫിക്കയ്ക്ക്...

വീട്ടുമുറ്റത്തിരിക്കുമ്പോൾ പുലി ആക്രമിച്ചു; വയോധിക രക്ഷപെട്ടത് അത്ഭുതകരമായി

Image

സുഹൃത്തുക്കള്‍ വഴിയിലുപേക്ഷിച്ചു; അപസ്മാരം ബാധിച്ച യുവാവ് മരിച്ചു

Image
ഏറ്റുമാനൂരില്‍ സുഹൃത്തുക്കള്‍ വഴിയിലുപേക്ഷിച്ച യുവാവ് മരിച്ചു. അതിരമ്പുഴ സ്വദേശി ബിനുവാണ് മരിച്ചത്. അപസ്മാര രോഗിയായ ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മദ്യപിച്ച യുവാവിന് യാത്ര ചെയ്യാനാകാതെ വന്നതോടെ സുഹൃത്തുക്കള്‍ വഴിയിലുപേക്ഷിക്കുകയായിരുന്നു. എട്ടുമണിക്കൂറോളം റോഡില്‍ കിടന്ന ഇയാള്‍ ഇന്ന് രാവിലെയാണ് മരിച്ചത്. അതിരമ്പുഴ ഭാഗത്ത് നിന്ന് ഓട്ടോയിലാണ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബിനു എത്തിയത്. അമിത വേഗത്തിലായിരുന്ന ഓട്ടോ വളവിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.സാരമായ പരുക്കേല്‍ക്കാതെ രക്ഷപെട്ടെങ്കിലും കടത്തിണ്ണയിലേക്ക് കിടന്ന ബിനുവിന് പലതവണ അപസ്മാരം സംഭവിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

പൂച്ച മാന്തിയെന്ന് പരാതിപ്പെട്ട് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ട

Image
ജയ്പൂർ: വയറ്റിൽ വല്ലാത്തൊരു നീറ്റലോടെയാണ് നേമി ചന്ദ്‌ ഉറക്കമുണർന്നത്. കണ്ണുതുറന്നു നോക്കിയപ്പോൾ വാരിയെല്ലിനോട് ചേർന്ന് നല്ല വേദന. തൊട്ടപ്പുറത്തുകൂടി ഒരു പൂച്ച പാഞ്ഞുപോവുന്നത് കണ്ടപ്പോൾ തന്നെ പൂച്ച മാന്തിയതാവും എന്നയാൾ കരുതി. എന്നാൽ, ഏഴുമണിക്കൂറോളം പിന്നിട്ടിട്ടും ആ മുപ്പത്തഞ്ചുകാരന്റെ മുറിവിലെ വേദന ശമിക്കാഞ്ഞ് ഒടുവിൽ വീട്ടിലുണ്ടായിരുന്ന മറ്റുള്ള അംഗങ്ങളോട് പരാതിപ്പെട്ടപ്പോഴാണ്, കിടക്കയിൽ നിന്ന് ഒരു വെടിയുണ്ടയുടെ ഷെൽ അയാളുടെ റൂം മേറ്റ് കണ്ടെടുക്കുന്നത്. അപ്പോഴാണ് തന്നെ പൂച്ച മാന്തിയതല്ല, ആരോ വെടിവെച്ചതാണ് എന്നായാലും തിരിച്ചറിയുന്നത്. രാജസ്ഥാനിലെ മൽവാരയിലാണ് സംഭവം. ഉടനടി ആശുപത്രിയിലെത്തി എക്സ്റേ എടുത്ത ഡോക്ടർമാർ നേമിചന്ദിന്റെ നെഞ്ചിൻകൂടിൽ അടക്കം ചെയ്ത ഒരു വെടിയുണ്ട കണ്ടെത്തി. ഈ ഉണ്ട അയാളുടെ ആന്തരികാവയവങ്ങളിൽ തുളച്ചു കയറാതെ  തലനാരിഴയ്ക്കാണ് അയാൾ രക്ഷപ്പെട്ടത്. ജനറൽ അനസ്തേഷ്യ നൽകി ഉടനടി ശസ്ത്രക്രിയക്ക് വിധേയനാക്കപ്പെട്ട ഈ യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ വിജയകരമായി തന്നെ ആ വെടിയുണ്ട നീക്കം ചെയ്തു. ഇയാൾ അപകടാവസ്ഥയെ അതിജീവിച്ചു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. നേമിചന്ദിന് പൂച്ച മാന്തിയതല്ല,...

സ്ലൈഡിംഗ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു

Image
  കണ്ണൂര്‍:  മട്ടന്നൂര്‍ ഉരുവാച്ചാലില്‍ സ്ലൈഡിംഗ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുള്ള ആണ്‍കുഞ്ഞ് മരിച്ചു. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ  മകന്‍ ഹൈദര്‍ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് സംഭവം. അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചു. പ്രവാസിയായ റിഷാദ് തിരിച്ചെത്തിയ ശേഷമാകും ഖബറടക്കം.

അസമില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Image
അസമില്‍ പൊലീസും നാട്ടുകാരും  തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒന്‍പത് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ദാര്‍രംഗ് ജില്ലയിലാണ് സംഭവം. സംസ്ഥാന കാര്‍ഷിക പദ്ധതിയില്‍പ്പെട്ട ഭൂമിയില്‍ നിന്ന് അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയത്തോടെയാണ് സംഘര്‍ഷമുണ്ടായത്. ആയിരക്കണക്കിന് പ്രദേശവാസികള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. വന്‍ സന്നാഹങ്ങളുമായി എത്തിയ പൊലീസ്, ജനങ്ങളെ മര്‍ദിക്കുന്നതും വെടിവയ്ക്കുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, രണ്ടു പേര്‍ കൊല്ലപ്പെട്ട കാര്യം പൊലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. സംഘര്‍ഷം ഉണ്ടായതോടെ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനായില്ലെന്നും ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശര്‍മ പറഞ്ഞു. അസമിലേത് സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഭീകരതയെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സംഭവത്തില്‍ അസം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Create Ring Tone With Name

Image
  Hai Friends.. You Want to make android or ios ringtone with your own name ? Now it is very simple, no need to even download even a single mobile application. Ennexa Technologies Pvt. Ltd created one web site script which will help us to create mobile phone ring tones on our own name on both android and iOS mobile phones. its totally free of cost. To set name ringtone as your iPhone ringtone, First open this page on your desktop, download the file in M4R format and set the ringtone using iTunes.

New Video & Chat App

Image
This is a free video and text messaging app. This app allows you to talking to your friends and family with high quality voice and video. voice calls and video calls through connectivity over mobile network data or Wi Fi network. This app also enables you to connect through group chats and lets you share photos, videos, documents, locations, and a whole lot more and more. Why You Like this App + FULLY FREE CALLS and MESSAGES : No any charges or limit on the messages and calls, including audio and video calls, placed internationally. Talk unlimited hours. + AVAILABLE GROUP CHATTING : You Can Communicate with All your friends and family at once for even faster communication + AD FREE APP : This app don’t disturb with any kind of advertising + SAFTY and SECURE : This is embedded with features like End to End Encryption to Secure your messages and calls totally safe and private. + CALL ANYWHERE : Call to your friends and family around in the world. No need to worry about the time of the da...

Indian Salmon Fishing

Image
  It is famous for its delicious taste with white meat and firm texture.Protein found in salmon is easily digestible by the body.Also it is benefits in lowering cholesterol.The presence of omega-3 fatty acids in fish preventing any kind of unwanted inflammation. Salmon too protects against kidney cancer. Rawas, popularly known as the Indian Salmon, is one of the most devoured fishes in India. Rawas is found in the western coast and is a big favourite with chefs for its succulent white meat and great taste. Indian Salmon is famous for its delicious taste with white meat and firm texture. Studies also suggest that consumption of salmon can prove to be beneficial for the eyesight and overall vision. This fish get from kerala

സൂപ്പര്‍ഹീറോ 'മിന്നൽ മുരളി'; ടൊവിനോ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

Image
പ്രേ ക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെവിനോ തോമസ്(tovino thomas) ചിത്രമാണ് മിന്നൽ മുരളി(minnal murali). മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണം തന്നെയാണ് ഇതിന് കാരണം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെയാണ്(netflix) ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.  ക്രിസ്മസ് റിലീസായിട്ടാകും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യും. സൂപ്പര്‍ഹിറ്റ് ചിത്രം 'ഗോദ'യ്ക്കു ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും(basil joseph) ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്...

സിആര്‍7നെ വെല്ലാനാളില്ല; പണക്കണക്കില്‍ മെസിയെ പിന്തള്ളി റൊണാള്‍ഡോ

Image
                                       മാഞ്ചസ്റ്റര്‍:  ഫോബ്‌സിന്‍റെ സമ്പന്നരായ കായികതാരങ്ങളുടെ പട്ടികയിൽ ലിയോണൽ മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള ക്ലബ്ബ് മാറ്റത്തിലൂടെയാണ് റൊണാള്‍ഡോ ഫുട്ബോള്‍ താരങ്ങളില്‍ ഒന്നാമതെത്തിയത്. 2021-22 സീസണിൽ ആകെ 125 ദശലക്ഷം ഡോളര്‍ ആണ് റൊണാള്‍ഡോയുടെ വരുമാനം. ഇതിൽ 70 ദശലക്ഷം യുണൈറ്റഡിലെ പ്രതിഫലവും ബോണസുമാണ്. 110 ദശലക്ഷം ഡോളര്‍ വരുമാനമുള്ള ലിയോണൽ മെസിയാണ് രണ്ടാം സ്ഥാനത്ത്. പിഎസ്ജിയിൽ 75 ദശലക്ഷം ഡോളറാണ് മെസിയുടെ പ്രതിഫലം. 95 ദശലക്ഷം ഡോളര്‍ വരുമാനമുള്ള പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്‌മര്‍ മൂന്നാമതും 43 ദശലക്ഷം ഡോളര്‍ വരുമാനം ലഭിക്കുന്ന കിലിയന്‍ എംബാപ്പെ നാലാം സ്ഥാനത്തുമുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂൾ താരം മുഹമ്മദ് സലായുടെ വരുമാനം 41 ദശലക്ഷം ഡോളറാണ്. റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ആന്ദ്രേ ഇനിയെസ്റ്റ, പോള്‍ പോഗ്‌ബ, ഗാരെത് ബെയ്ൽ, ഏഡന്‍ ഹസാര്‍ഡ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ . 

ബൈക്ക് റേസിം​ഗിനിടെ അപകടം: യുവാവിൻ്റെ കാലൊടിഞ്ഞു തൂങ്ങി, നാട്ടുകാരുടെ തല്ലും കിട്ടി

Image

അമ്മ ഒരുക്കിയ ആത്മഹത്യാക്കുരുക്കില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 8വയസുകാരി

Image
  വിഷാദ രോഗത്തിന് (Depression) അടിമയായ അമ്മ ഒരുക്കിയ ആത്മഹത്യാക്കുരുക്കില്‍(Suicide Attempt) നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എട്ടുവയസുകാരി.  കര്‍ണാടകയിലെ ബെംഗലുരുവിലെ(Bengaluru) ദിബ്ബൂരിലാണ് സംഭവം. എന്നാല്‍ 12 വയസുള്ള സഹോദരി മരണത്തിന് കീഴടങ്ങി. അമ്മയുടെ നിര്‍ദ്ദേശം കൃത്യമായി പിന്തുടര്‍ന്ന് പന്ത്രണ്ടുകാരി വീട്ടില്‍ തയ്യാറാക്കിയ കുരുക്കില്‍ തൂങ്ങുകയായിരുന്നു. എന്നാല്‍ സഹോദരിയുടെ വെപ്രാളം കണ്ടു ഭയന്ന എട്ടുവയസുകാരി കുരുക്കില്‍ നിന്ന് തലവലിച്ചെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇതേസമയം കുട്ടിയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു . കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയ സ്ത്രീയെ രക്ഷിക്കുകയായിരുന്നു. 12 വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. യുവതിയുടെ ഭര്‍ത്താവ് രണ്ട് മാസം മുന്‍പാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന് പിന്നാലെ യുവതി വിഷാദരോഗിയാവുകയായിരുന്നു. ജീവിതച്ചെലവുകള്‍ക്ക് രോഗിയായ യുവതിക്ക് പണം കണ്ടെത്താനാവാത്ത സ്ഥിതിയുണ്ടായിരുന്നതായും അയല...

പേടിഎം ആപ്പിന്‍റെ മറവിൽ തട്ടിപ്പ്; പണം നഷ്ടപ്പെട്ട് തൃശ്ശൂര്‍ സ്വദേശി

Image
  തൃശൂര്‍:  പേടിഎം ആപ്പിന്‍റെ മറവിൽ തട്ടിപ്പ് നടന്നതായി പരാതി. പാലക്കാട് സ്വദേശി സുമിത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് നഷ്ടമായത്. ഫാസ് ടാഗ് റീ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പണം നഷ്ടമായത്. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി തിങ്കളാഴ്ചയാണ് സംഭവം. പാലിയേക്കര ടോൾ പ്ലാസയിൽ കാറിൽ സഞ്ചരിക്കുമ്പോഴാണ് ഫാസ് ടാഗിൽ പണം ഇല്ലെന്ന് അറിയുന്നത്. ഉടൻ പേടിഎം ആപ് വഴി റീചാർജ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ നടന്നില്ല. പകരം മൊബൈൽ ഫോൺ നമ്പർ ചോദിച്ച് ഒരു സന്ദേശമാണ് വന്നത്. പണം പോയതോടെ സൈബർ പൊലീസിൽ പരാതി നൽകി. പണം പോയിരിക്കുന്നത് ജാർഖണ്ഡിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പേടിഎം കമ്പനിക്കും സുമിത് പരാതി കൊടുത്തിട്ടുണ്ട്

വീടിനുള്ളില്‍ സ്ഥിരമായി മൂര്‍ഖന്‍ പാമ്പ്, നിധിയാണെന്ന് മലയാളി മന്ത്രവാദി; ദമ്പതികള്‍ക്ക് സംഭവിച്ചത്

Image
  വീട്ടിനുള്ളില്‍ കൃത്യമായ ഇടവേളകളില്‍ മൂര്‍ഖന്‍ പാമ്പിനെ (Cobra) കണ്ടതിനെ തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് മലയാളി മന്ത്രവാദിയെ (witchcraft) സമീപിച്ച കുടുംബത്തിന് പിണഞ്ഞത് വന്‍ അമളി. സ്ഥിരമായി പാമ്പിനെ കാണുന്നത് നിധിയുള്ള (Treasure) സ്ഥലത്തായിരിക്കുമെന്നും പാമ്പിനെ കണ്ട സ്ഥലം തുരന്നുനോക്കാനുമായിരുന്നു മലയാളിയായ മന്ത്രവാദി നിര്‍ദ്ദേശിച്ചത്. ഇതിനായി വീട്ടിലെത്തി നിധിയുടെ കാവല്‍ക്കാരായ പാമ്പുകളെ പ്രീതിപ്പെടുത്താനുള്ള പൂജകളും ഇയാള്‍ ചെയ്തുകൊടുത്തു. കര്‍ണാടകയിലെ ചാമരാജ് നഗറിലെ അമ്മന്‍പുരയിലുള്ള ദിവസവേതനക്കാരായ കുടുംബത്തിനാണ് അമളി പിണഞ്ഞത്. ആദ്യം വീട്ടിനുള്ളില്‍ പാമ്പിനെ കണ്ടപ്പോള്‍ വീട്ടുകാര്‍ അതിനെ തല്ലിക്കൊന്നു. എന്നാല്‍ തുടര്‍ന്നും വീടിനുള്ളില്‍ പാമ്പുകളെത്തിയതോടെയാണ് ദമ്പതികള്‍ മന്ത്രവാദിയുടെ സഹായം തേടിയത്. മന്ത്രവാദിയുടെ നിര്‍ദ്ദേശമനുസരിച്ച് വീടിനുള്ളില്‍ 20 അടിയിലേറെ ആഴത്തിലാണ് ഇവര്‍ നിധി തേടി തുരന്നുനോക്കിയത്. അയല്‍വാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കുഴിച്ചെടുത്ത മണ്ണ് വീട്ടിലെ മറ്റുമുറികളില്‍ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ രാത്രി വൈകിയും വീട്ടില്‍ നിന്ന് കേട്ട ശബ്ദങ്ങളേക്കുറിച...

തൊടുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂരമർദ്ദനം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Image
 

വെള്ളം കയറിയ വീട്ടില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവേ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു

Image
  കൊല്‍ക്കത്ത:  വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൊല്‍ക്കത്തക്ക് സമീപത്തെ ഖര്‍ദയിലാണ് ദാരുണ സംഭവം. 10 വയസ്സുകാരനടക്കമാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് വീട്ടില്‍ വെള്ളം കയറിയത്. രാജ ദാസ് എന്നയാളും ഭാര്യ, മകന്‍ എന്നിവരുമാണ് മരിച്ചത്. നാല് വയസ്സുകാരനായ മറ്റൊരു മകന്‍ രക്ഷപ്പെട്ടു.   രാജാദാസ് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കേറ്റു. രക്ഷിക്കാന്‍ ഓടിയെത്തിയ ഭാര്യക്കും മകനും ഷോക്കേറ്റു. അയല്‍വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതരെത്തിയത്. ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ മൂവരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് മരണം റിപ്പോർട്ട് ചെയ്തു

Image
  BY :  BUREAU REPORT   2 HOURS AGO    COMMENTS സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ  മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു മരണം. ( kerala reports black fungus death ) ഇന്നലെ വൈകീട്ട് 6.15 ഓടെയാണ് അഹമ്മദ് കുട്ടി മരിക്കുന്നത്. ഈ മാസം 16ന് അദ്ദേഹം കൊവിഡ് നെ​ഗറ്റീവായിരുന്നു. ഇതിന് പിന്നാലെ ബ്ലാക്ക് ഫം​ഗസ് രോ​ഗം സ്ഥിരീകരിക്കുകയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ 52 വ്യക്തികളാണ് ബ്ലാക്ക് ഫം​ഗസ് ബാധയേറ്റ് ചികിത്സ തേടിയത്. അതേസമയം, ഇന്നലെ എറണാകുളത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് മാരക രോഗം പിടിപെട്ടത്. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്ലാണ്. എന്താണ് ബ്ലാക് ഫം​ഗസ് ? ബ്ലാക്ക് ഫംഗസ് എന്ന രോഗത്തിന്റെ ശരിയായ പേര് മ്യൂക്കോര്‍മൊക്കോസിസ് എന്നാ...

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി, ഇറങ്ങിയോടി യാത്രികര്‍, രക്ഷപ്പെടല്‍ തലനാരിഴയ്ക്ക്!

Image
  തിരുവനന്തപുരം:  ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. യാത്രികര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവനന്തുരും നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന കാർ കത്തിയത്. കാറിന്റെ സീറ്റുകൾ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. പുതിയതുറ കീഴെയറുത്താൻവിളയിൽ ജോയുടെ കാറാണ് കത്തിയത്. കാറിൽ ഇദ്ദേഹത്തിന്റെ സുഹൃത്തും ഉണ്ടായിരുന്നു. കാറിന്റെ ഏസി തകരാറാണ് വാഹനം കത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്‍റെ എ സി തകരാർ കൊടങ്ങാവിളയിലെ വർക്ക് ഷോപ്പിൽ കാണിച്ച് പരിഹരിച്ചിട്ട് തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് തീപടർന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാർ സ്വദേശാഭിമാനി ടൗൺ ഹാളിനു സമീപത്തെത്തുമ്പോൾ കാറിൽനിന്നു പുകയും തീയും പടർന്നു. തുടർന്ന് കാർ നിർത്തി ഇരുവരും ഇറങ്ങിയോടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണയ്ക്കാൻ ശ്രമിച്ചു. പിന്നാലെ ഫയര്ഫോഴ്‍സെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.  വാഹനത്തിലെ തീ ഇക്കാര്യങ്ങള്‍ അറിയുക ഓടിക്കൊണ്ടിരിക്കുന്നതോ നിര്‍ത്തിയിട്ടതോ ആയ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍...

മാവോയിസ്റ്റ് എന്ന പേരിൽ പണം തട്ടാൻ ശ്രമം, മലപ്പുറം സ്വദേശി പിടിയിൽ

Image
                                        കോഴിക്കോട്: മാവോയിസ്റ്റ് എന്ന പേരിൽ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ. മലപ്പുറം തിരൂർ ആതവനാട് വരിക്കോടൻ വീട്ടിൽ റഷീദ് (40) ആണ് അറസ്റ്റിലായത്.  പ്രതി സ്വന്തം ആധാർ കാർഡ് ഉപയോഗിച്ച്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ നിന്നായി പന്ത്രണ്ടോളം സിം കാർഡുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സിം കാർഡുകളുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നതാണ് കേസ്. സെപ്തംബ‍ർ 21ന് പെരിന്തൽമണ്ണ വെച്ച് കോഴിക്കോട് ജില്ലാ സി. ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ ശ്രീജിത്ത് ടി.പി യുടെ നിർദ്ദേശപ്രകാരം, സബ് ഇൻസ്പെക്ടർ ബേബി.കെ.ജെ, അബ്ദുൾ അസീസ്, സീനിയർ സിവിൽ പോലീസ് ഓഫിസർ സൂരജ് കുമാർ. വി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചു; രണ്ടുമരണം

Image
ബെംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീപിടിച്ച അപ്പാര്‍ട്ടമെന്റിനൊപ്പം മറ്റ് രണ്ട് ഫ്‌ളോറുകളിലേക്ക് കൂടി തീപടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ബൊമ്മനഹള്ളിയില്‍ അശ്രിത് ആസ്‌പൈര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ മൂന്ന് സംഘങ്ങളെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

കശ്മീരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരും മരിച്ചു

Image
 

ദമ്പതികള്‍ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Image
ആലപ്പുഴ :  ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14 -ാം വാർഡിൽ പാട്ടുകളം കോളേനിയിൽ വടക്കത്ത് വീട്ടിൽ പരേതനായ പപ്പന്റെ മകൻ രജികുമാർ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. ഫോർ വീലർ വർക്ക്‌ ഷോപ്പ് ജീവനക്കാരനായ രജി മോനെയും അജിതയേയും സമീപ വാസികൾ ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.  സമീപത്തുള്ള മാതാവിന്റെ തിരുസ്വരൂപത്തിൽ പ്രാർത്ഥനയ്ക്കായി പോകാൻ അയൽവാസികളായ സ്ത്രീകൾ അജിതയെ വിളിക്കാനായി വീട്ടിലെത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത് സംശയം ജനിപ്പിച്ചു. ഇവർ അയൽവാസികളായവരെ വിളിച്ച് പരിശോധിച്ചപ്പോൾ വീടിന്റെ രണ്ട് മുറികളിലായി ഇരുവരും തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മണ്ണഞ്ചേരി പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം  തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

കൊച്ചുമകളുടെ ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിച്ചയാള്‍ക്ക് ഓണംബമ്പര്‍ രണ്ടാം സമ്മാനം

Image
  കലവൂര്‍:  ഇരുപതിനായിരം രൂപ ഇല്ലാത്തതിനാല്‍ പേരക്കുട്ടിയുടെ ചികില്‍സ മാറ്റിവയ്ക്കേണ്ടി വന്നയാള്‍ക്ക് ആശ്വസമായി ഓണം ബമ്പര്‍ രണ്ടാം സമ്മാനം. ആലപ്പുഴ കലവൂര്‍ മാമൂട് ചിറയില്‍ നവാസിനെയാണ് ഭാഗ്യം തേടി എത്തിയത്. വര്‍ഷങ്ങളായി വാടക വീട്ടിലാണ് നവാസ് താമസം. ഒരു സ്വകാര്യ സ്ഥാപനത്തില്‍ പൊറോട്ടയുണ്ടാക്കാലാണ് ഇദ്ദേഹത്തിന് പണി. നവാസിന്‍റെ കൊച്ചുമകളായ അഞ്ചാം ക്ലാസുകാരി നസ്രിയയ്ക്ക് വൃക്ക സംബന്ധമായ അസുഖമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാണിച്ചപ്പോ 15 ദിവസത്തെ കിടത്തി ചികില്‍സ വേണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനായി താമസത്തിനും മറ്റുമായി 20,000 രൂപ വേണം എന്നതിനാല്‍ പിന്നീട് കാണിക്കാം എന്ന് അറിയിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെയാണ് നവാസിനെ ഭാഗ്യം കടാക്ഷിച്ചത്.

നിപ ഭീതി മൂലം വാങ്ങാനാളില്ല; റമ്പുട്ടാൻ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Image
  കട്ടപ്പന: നിപ ഭീതി മൂലം  വാങ്ങാൻ ആളില്ലാതായതോടെ പ്രതിസന്ധിയിലായി റമ്പുട്ടാൻ  കര്‍ഷകര്‍. പറിച്ച് വിൽക്കാൻ കഴിയാത്തതിനാൽ പഴങ്ങൾ കൊഴിഞ്ഞു നശിക്കുന്ന അവസ്ഥയാണിപ്പോള്‍. കൃഷിയിടങ്ങളിൽറമ്പൂട്ടാൻ പഴുത്ത് കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനു ശേഷം റമ്പുട്ടാൻ കഴിക്കാൻ ആളുകൾക്ക് ധൈര്യമില്ലാതായി. ഇതോടെ  പഴക്കടക്കാർ കച്ചവടം നിർത്തി. വാങ്ങാനാളില്ലാത്തതിനാൽ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഇപ്പോള്‍ കർഷകർ. കഴിഞ്ഞ മാസം അവസാനം കിലോയ്ക്ക് 130 രൂപ വരെ വില നൽകാമെന്ന് കച്ചവടക്കാർ ഉറപ്പു നൽകിയിരുന്നതാണ്. എന്നാലിപ്പോൾ വെറുതെ കൊടുത്താൻ പോലും വാങ്ങനാളില്ലാതായെന്ന് അവര്‍ പരിതപിക്കുകയാണ്. വർഷത്തിൽ ഒരു തവണ മാത്രമാണ് റമ്പുട്ടാൻ കായ്ക്കുക.  പരിപാലന ചെവല് കുറവായതിനാൽ ഇടവിളയായി ഇടുക്കിയിൽ നിരവധി പേരാണ് റമ്പുട്ടാൻ കൃഷി ചെയ്യുന്നത്. മരങ്ങൾ നശിക്കാതിരിക്കാൻ പഴങ്ങൾ പറിച്ചു മാറ്റണം. ഇതിനായി വേറെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് കർഷകരിപ്പോൾ. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ ഇത്തവണ നല്ല വിളവും കിട്ടി.  ഒരു മരത്തിൽ നിന്നും 250 കിലോയിലധികം പഴം കിട്ടേണ്ടതാണ്. വിൽക്കാൻ ...