Posts

Showing posts from October, 2021

അഞ്ച് ദിവസം കൊണ്ട് 662 പ്രവാസികളെ നാടുകടത്തി

Image
കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമ ലംഘകരെ (Labour and residence violators) കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് (Kuwait) അധികൃതര്‍ നടത്തുന്ന പരിശോധകള്‍ തുടരുന്നു. ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 662 പ്രവാസികളെയാണ് നാടുകടത്തിയതെന്ന് (Expats deported) ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. 447 പുരുഷന്മാരെയും 215 സ്‍ത്രീകളെയുമാണ് ഇങ്ങനെ അഞ്ച് ദിവസത്തിനുള്ളില്‍ നാടുകടത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമലംഘകരെ കണ്ടെത്താനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപക പരിശോധനയാണ് ദിവസവും നടന്നുവരുന്നത്. ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലിയുടെ നിര്‍ദേശ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ ഫൈസല്‍ നവാഫ് അല്‍ അഹ്‍മദിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവര്‍ക്കും താമസ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്കും രേഖകള്‍ ശരിയാക്കി താമസവും ജോലിയും നിയമ വിധേയമാക്കാന്‍ നേരത്തെ സമയം നല്‍കിയിരുന്നു. ആദ്യം നല്‍കിയ സമയ പരിധി പിന്നീട് പല തവണ ദീര്‍ഘിപ്പിക്കുകയും ചെയ്‍തു. ഇതിന് ശേഷമാണ് ശക്തമാ...

തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ മലയാളം റിലീസായി 'സ്റ്റാര്‍''; ഒക്ടോബർ 29ന് പ്രദർശനത്തിനെത്തും

Image
ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തിൽ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'സ്റ്റാര്‍' ഒക്ടോബർ 29ന് തീയറ്ററുകളിലെത്തുന്നു. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നത്.  അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം  മാത്യു നിര്‍മ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ്  സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്.ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചില വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ത്രില്ലർ ആണ് ചിത്രം. എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്...

ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; സമീർ വാങ്കഡയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും

Image
മുംബൈ: ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. ആര്യൻ ഖാനിൽ നിന്ന് പിടിച്ച ലഹരി മരുന്ന് എൻസിബി ഉദ്യോഗസ്ഥർ തന്നെ  കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തൽ വന്നിട്ടുള്ളത്. അതേസമയം, ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഷാരുഖ് ഖാനിൽ നിന്ന് 18 കോടിയെങ്കിലും തട്ടിയെടുക്കാനായിരുന്നു സമീ‌ർ വാങ്കഡെ അടക്കമുള്ളവരുടെ ശ്രമമെന്നാണ് കേസിലെ സാക്ഷികളിലൊരാൾ നടത്തിയ വെളിപ്പെടുത്തൽ. കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോവാസിയാണ് ഇടനില നിന്നതെന്നും പറയുന്നു. കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കൊണ്ട് പലരെയും ഫോണിൽ വിളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത്  വന്നിട്ടുണ്ട്. ഇന്ന് മുംബൈയിലെത്തുന്ന എൻസിബിയുടെ അഞ്ചം​ഗ വിജിലൻസ് സംഘമാണ് സമീറിൽ നിന്ന് നേരിട്ട് വിശദീകരണം തേടുക. ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് ഇന്നലെ ബോംബെ ഹൈക്കോടതിയിൽ ഉന്നയിച്ച കാരണങ്ങളിലൊന്നും സാക്ഷിയുടെ വെളിപ്പെടു...

ബൈക്ക് സൈക്കിളില്‍ ഇടിച്ചു; ബൈക്കോടിച്ച പത്തൊന്‍പതുകാരന്‍ മരിച്ചു

Image
കായംകുളം :  പേരാത്ത് മുക്ക് മല്ലികാട്ട് കടവിൽ വാഹനാപകടം . ഒരാൾ മരണപെട്ടു. രണ്ട് പേർക്ക് പരിക്ക്. മാങ്കിരിൽ മനോഹരൻ മിനി ദമ്പതികളുടെ മകൻ മിഥുൻ രാജ് (19) ആണ് മരണപ്പെട്ടത്. മൂത്താശ്ശേരിൽ റിസ്‌വാൻ (19 ) കണ്ടല്ലൂർ വടക്ക്   വൈലിൽ വീട്ടിൽ     നാരായണൻ (68 ) എന്നിവർക്കാണ് പരിക്കേറ്റത്.  ഇവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് പേരാത്ത് മുക്കിൽ വെച്ചാണ് അപകടം ഉണ്ടായത്. മിഥുനും സുഹൃത്തായ റിസ്‌വാനും സഞ്ചരിച്ച ബൈക്ക് സൈക്കിൽ യാത്രക്കാരനായ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റീൽ ഇടിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ. 

പിടിച്ച ഒന്നര ടണ്‍ ഭാരമുള്ള മീനെ കടലില്‍ തന്നെ ഇറക്കിവിട്ട് മത്സ്യതൊഴിലാളികള്‍

Image
  മംഗളൂരു: വലയില്‍ കുടുങ്ങിയ ഭീമന്‍ മീനെ കടലില്‍ തന്നെ തുറന്നുവിട്ട് മത്സ്യ തൊഴിലാളികള്‍ (Fisher man). മംഗളൂരുവിലാണ് സംഭവം. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സ്രാവ് വിഭാഗത്തില്‍പ്പെട്ട 1500 കിലോഗ്രാമിന് അടുത്ത് തൂക്കമുള്ള മീനാണ് ( two and half ton weight fish ) മംഗളൂരു കടപ്പുറത്ത് (mangalore harbour) നിന്നും മീന്‍പിടിക്കാന്‍ പോയ സാഗര്‍ എന്ന ബോട്ടിലുള്ളവരുടെ വലയില്‍ കുടുങ്ങിയത്. വലിയ മീനെ കിട്ടിയത് തങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും മറ്റും ഇട്ടതോടെയാണ് ഇവര്‍ ഒരു കാര്യം മനസിലാക്കിയത്. പിടിക്കാന്‍ നിരോധനമുള്ള വിഭാഗത്തില്‍പ്പെട്ട മത്സ്യമാണ് ഇത്. ഇതോടെ ഇതിനെ കടലിലേക്ക് തന്നെ തുറന്നുവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.  മീനിനെ തിരിച്ച് കടലില്‍ വിടാന്‍ മറ്റു ബോട്ടുകളുടെ സഹായവും തേടിയിരുന്നു. നേരത്തെ മീനിനെ ബോട്ടില്‍ കയറ്റുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോള്‍ഡന്‍ വിസ

Image
  ദുബൈ: ചലച്ചിത്ര നടന്‍ സുരാജ് വെഞ്ഞാറമൂടിന് ( Suraj Venjaramoodu )യുഎഇ ഗോള്‍ഡന്‍ വിസ(UAE golden visa). ദുബൈ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്. ദുബൈയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ചാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍  അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആര...

10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!

Image
ബ്രി ട്ടീഷ് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്‍റെ (Rolls Royce) ഫ്‌ളാഗ്ഷിപ്പ് സെഡാനായ ഫാന്‍റം (Phantom) ആരും കൊതിക്കുന്ന ആഡംബര വാഹനമാണ്. ഇന്ത്യയിലെ വിരലില്‍ എണ്ണാവുന്ന കോടീശ്വരന്‍മാര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ള വാഹനമാണിത്. ആഡംബരത്തിന്റെയും കരുത്തിന്റെയും വിസ്‍മയാവതാരമാണ് ഈ ബ്രിട്ടിഷ് കാർ.  ഇന്ത്യൻ വില ഏകദേശം 10 കോടി രൂപയോളം വരും ഈ കാറിന്. ഇപ്പോഴിതാ ഒരു റോള്‍സ് റോയിസ് ഫാന്റം സ്വന്തമാക്കിയിരിക്കുകയാണ് കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനാവാല എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഷീൽഡ് വാക്സീന്റെ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ സൈറസ് പൂനവാലയുടെ മകനാണ് അദാർ.  ആഡംബര വാഹനങ്ങളുടെ നീണ്ടനിര തന്നെ സ്വന്തമായുള്ള അദാര്‍ പൂനാവാലയുടെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ ഫാന്റം-8 മോഡലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാന്റം-8 ഷോട്ട് വീല്‍ ബേസ് മോഡലാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 2019 ലാണ് ഇദ്ദേഹം തന്‍റെ ആദ്യ ഫാന്റം 8 സ്വന്തമാക്കിയത്. വാഹന ചരിത്രത്തിൽ ഇതിഹാസ മാനങ്ങളു...

അബുദാബിയില്‍ അപൂര്‍വ്വയിനം തിമിംഗലത്തെ കണ്ടെത്തി

Image
അ ബുദാബി: അപൂര്‍വ്വയിനം തിമിംഗലത്തെ( Rare whale) അബുദാബിയില്‍(Abu Dhabi) കണ്ടെത്തിയതായി അധികൃതര്‍. സമുദ്ര സര്‍വേകളിലൂടെയാണ് 12 മീറ്ററിലധികം നീളമുള്ള അപൂര്‍വ്വയിനം ബ്രൈയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജന്‍സി-അബുദാബി(ഇഎഡി)അറിയിച്ചു.  അബുദാബിയില്‍ തിമിംഗലത്തെ കണ്ടെത്തിയത് എമിറേറ്റിലെ വെള്ളത്തിന്റെ ഉയര്‍ന്ന ഗുണനിലവാരമാണ് സൂചിപ്പിക്കുന്നതെന്ന് പരിസ്ഥിതി ഏജന്‍സി പറഞ്ഞു. ബലീന്‍ തിമിംഗല സ്പീഷിസില്‍പ്പെട്ടതാണ് ബ്രൈയിഡ് തിമിംഗലങ്ങള്‍. സാധാരണയായി 12 മുതല്‍ 16 മീറ്റര്‍ വരെയാണ് ഇവയുടെ നീളം. 12 മുതല്‍ 22 ടണ്‍ വരെ ഭാരമുണ്ടാകും. കടലില്‍ ഇത്തരം തിമിംഗലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയില്‍ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്ന് ഏജന്‍സി അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും അപൂര്‍വ്വയിനത്തില്‍പ്പെട്ടതോ അസാധാരണമോ ആയ ജീവികളെ കണ്ടാല്‍ അബുദാബി സര്‍ക്കാര്‍ കോണ്‍ടാക്ട് സെന്ററിന്റെ 800555 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

'ഈ പ്രായത്തില്‍ മയക്കുമരുന്ന് ശീലിക്കരുത്, ആര്യനെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം'; ഷാരൂഖിനോട് കേന്ദ്രമന്ത്രി

Image
മുംബൈ:  നടൻ ഷാരൂഖ് ഖാന്(Shah Rukh Khan) ഉപദേശവുമായി കേന്ദ്രമന്ത്രി(union minister) രാംദാസ് അത്താവാലെ(Ramdas Athawale). മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ(aryan khan) പുതിയ മനുഷ്യനാക്കി മാറ്റാന്‍ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് അത്താവാലെ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം.  'ചെറുപ്രായത്തില്‍ മയക്കുമരുന്നു ശീലിക്കുന്നത് നല്ലതല്ല. ആര്യനെ ജയിലില്‍ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം. ഈ രാജ്യത്ത് ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. എല്ലാ ശീലവും മാറിക്കൊള്ളും' രാംദാസ് അത്താവാലെ പറഞ്ഞു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലാകുന്നവരെ ജയിലില്‍ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തില്‍ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആര്യൻഖാൻ കേസിൽ എൻസിബിയ്ക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. ആരോപണങ്ങളുടെ പേരിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് സമീർ വാങ്കഡെ ...

കടലില്‍ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങിമരിച്ചു

Image
ദുബൈ: യുഎഇയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. ഉമ്മുല്‍ഖുവൈന്‍ ബീച്ചിലായിരുന്നു സംഭവം. കോട്ടയം സൗത്ത്‌ പാമ്പാടി ആഴംചിറ വീട്ടില്‍ അഗസ്റ്റിന്‍ അല്‍ഫോണ്‍സാണ് (29) മരിച്ചത്. വെള്ളിയാഴ്‍ച വൈകുന്നേരം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‍റഫ് താമരശേരി അറിയിച്ചു. പിതാവ് - അല്‍ഫോണ്‍സ്. മാതാവ് - അമല. ഉമ്മുല്‍ഖുവൈന്‍ ബീച്ചില്‍ വെള്ളിയാഴ്‍ചയുണ്ടായ മറ്റൊരു അപകടത്തില്‍ അറബ് പൗരനും മരിച്ചു. ഇവിടെ കടലില്‍ അകപ്പെട്ട മൂന്ന് പേരെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു.

പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

Image
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം (Saudisation) കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാര്‍ക്കറ്റിങ് ജോലികള് (Marketing)‍, ഓഫീസ് സെക്രട്ടറി (Office secretary), വിവര്‍ത്തനം (Translation), സ്റ്റോര്‍ കീപ്പര് (Store keeper)‍, ഡേറ്റാ എന്‍ട്രി (Data entry) തുടങ്ങിയ ജോലികളാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരിക്കുന്നത്. സ്വദേശികള്‍ക്ക് അനിയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനും രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹ്‍മദ് ബിന്‍ സുലൈമാന്‍ അല്‍ രാജിഹിയാണ് പുതിയ മേഖലകളിലെ സ്വദേശിവത്കരണ തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മാര്‍ക്കറ്റിങ് ജോലികളില്‍ അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുണ്ടെങ്കില്‍ 30 ശതമാനം തസ്‍തികകള്‍ സ്വദേശികള്‍ക്കായി മാറ്റിവെയ്ക്കണം. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശികള്‍ക്ക് മിനിമം വേതനം 5500 റിയാലായിരിക്കുകയും വേണം.  വിവര്‍ത്തനം, സ്റ്റോര്‍ കീപ്പര്‍, ഡേറ്റാ എന്‍ട്രി ജോലികളില്‍ സ്വദേശികള്‍ക്ക് 5000 റിയാല്‍ മിനിമം വേതനം നല്‍കണം. അടുത്ത വര്‍ഷം മേയ് എട്ട്...

പാലക്കാട് ഫ്ലാറ്റിൽ രാത്രി അഗ്നിബാധ, പുക ഉയർന്നതോടെ താമസക്കാർ ഇറങ്ങിയോടി

Image
പാലക്കാട്: പാലക്കാട് (Palakkad) പുതുപ്പള്ളിത്തെരുവിൽ ഫ്ലാറ്റിൽ തീപിടുത്തം (Fire). രാത്രി 9.45നാണ് മൂന്ന് നിലകളുള്ള ഫ്ലാറ്റിൽ തീപടർന്നത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. പുതുപ്പള്ളി തുരുത്തിലെ പൂളക്കാടുള്ള ഫ്ളാറ്റിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി (Electricity) ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  ഫ്ലാറ്റിൽ തീപടർന്നതോടെ പുക ഉയരുന്നതുകണ്ട് ആളുകൾ ഇറങ്ങിയോടി. നാട്ടുകാർ പ്രദേശത്തെ കൌൺസിലറെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കൌൺസിലറും വെൽഫെയർ സന്നദ്ധപ്രവർത്തകരും ചേർന്ന് ഫ്ളാറ്റിലുണ്ടായിരുന്ന ബാക്കി ഉള്ളവരെയും ഒഴിപ്പിക്കുകയും കെഎസ്ഇബി അധികൃതർക്ക് വിവരം നൽകുകയും ചെയ്തു. ഇതോടെ ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.  തുടർന്ന് അഗ്നിബാധയുണ്ടായ ഭാഗത്തെ തീയണച്ചു. തീപടർന്ന ഭാഗത്തെ വൈദ്യുത ഉപകരണങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥലരെത്തി പരിശോധന നടത്തിയ ശേഷമാണ് താമസക്കാരെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തിച്ചത്. ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ചെറുഫ്ളാറ്റ് സമുച്ചയം....

കോഴിമുട്ടയെടുക്കാൻ വിറകുപുരയിൽ തിരയുന്നതിനിടെ പാമ്പുകടിയേറ്റ് പോസ്റ്റ്മാൻ മരിച്ചു

Image
                                     കോട്ടയം: കോട്ടയത്ത് കോഴിമുട്ടയെടുക്കാൻ വിറകുപുരയിൽ തിരയുന്നതിനിടെ 48കാരൻ പാമ്പുകടിയേറ്റ് മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാൽ സുകുമാരൻ നായരാണ് വിറകുപുരയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ചത്. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനാണ് സുകുമാരൻ നായർ. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. എന്തോ കടിച്ചെങ്കിലും പാമ്പിനെ കാണാതിരുന്നതിനാൽ ആദ്യം കാര്യമായി എടുത്തിരുന്നില്ല. പിന്നീട് അസ്വസ്ഥതകൾ തുടങ്ങിയതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ  ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചു. സംസ്കാരം ഞായറാഴ് നടത്തി. മീനച്ചിൽ മറ്റപ്പിള്ളിൽ കരോട്ട് ബീനയാണ് ഭാര്യ. വിദ്യാർത്ഥിയായ അതുൽ കൃഷ്ണൻ മകനാണ്.                               

അങ്കമാലിയിൽ കനാലിൽ രണ്ട് പേർ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

Image
                                      കൊച്ചി: അങ്കമാലി കാരാമറ്റത്ത് കനാലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴാറ്റുമുഖം ഇടതു കര കനാലിൽ ആണ് പുരുഷൻമാരുടെ ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. കാരമറ്റം സ്വദേശികളായ തോമസ്, സനൽ എന്നിവരെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തോമസിന് 52 വയസ്സാണ് പ്രായം. സനലിന് 32 വയസ്സും പ്രായമുണ്ട്.  അതേസമയം കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ ആണ് അറസ്റ്റിലായത്. 

ബൈക്ക് യാത്രയ്ക്കിടെ അമ്മയ്ക്ക് തലകറങ്ങി; പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Image
ഇരുചക്രവാഹനത്തിന്(Two Wheeler) പിന്നിലിരുന്ന് പോകുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്ന് പിടിവിട്ട് റോഡില്‍ വീണ (Falling to road) പിഞ്ചുകുട്ടിക്ക് ദാരുണാന്ത്യം (Toddler dies). തിരുവല്ല (Thiruvalla) കവിയൂരിലാണ് സംഭവം. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്‍റേയും ഗീതയുടേയും മൂന്ന് മാസം പ്രായമുള്ള മകനായ ആദവാണ് മരിച്ചത്.

ദുബൈ മറീനയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപ്പിടുത്തം

Image
ദുബൈ: ദുബൈ മറീനിയിലെ അപ്പാര്‍ട്ട്മെന്റ് (Apartment in Dubai Marina) കെട്ടിടത്തില്‍ തീപ്പിടുത്തം. ശനിയാഴ്‍ച പുലര്‍ച്ചെ മറീന ഡയമണ്ട് 2 ടവറിലാണ് (Marina Diamond 2)  തീപ്പിടുത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് സംഘം (Dubai civil defense) സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 5.24 ഓടെയാണ് തീ പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിച്ചത്. കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ തീ പടര്‍ന്നു പിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പതിനൊന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായതെങ്കിലും താഴേക്ക് ഒന്‍പതാം നില വരെയും മുകളിലേക്ക് 15-ാം നില വരെയും തീ വ്യാപിച്ചു. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകള്‍ പൊലീസ് താത്കാലികമായി അടച്ചിരുന്നു. 60 മീറ്റര്‍ ഉയരത്തില്‍ 15 നിലകളുള്ള കെട്ടിടത്തില്‍ 260 അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. താമസക്കാരെ എല്ലാവരെയും കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. ഇവര്‍ക്ക് ദുബൈ പൊലീസിന്റെ ദുരന്ത നിവാരണ വിഭാഗവുമായി സഹകരിച...

'ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു'; ആര്യൻഖാൻ കേസിൽ സാക്ഷിയുടെ വൻ വെളിപ്പെടുത്തൽ

Image
                                     മുംബൈ: ആര്യൻഖാൻ പ്രതിയായ ലഹരി മരുന്ന് കേസിൽ സാക്ഷിയുടെ വൻ വെളിപ്പെടുത്തൽ. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചു. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്‍റെ മാനേജരെ  കണ്ടു. കിരൺ  ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻഖാനെകൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്ത് വിട്ടു. കിരൺ ഗോസാവിയെന്ന, ആര്യൻഖാൻ കേസിൽ എൻസിബി സാക്ഷിയാക്കിയ ആളുടെ അംഗരക്ഷകനാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ല. എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പിടീച്ച് സാക്ഷിയാക്കുകയായിരുന്നെന്നാണ് പ്രഭാകർ സെയ്‍ലിന്‍റെ വെളിപ്പെടുത്തൽ. എൻസിബി ഓഫീസിനകത്ത് വച്ച് കിരൺ  ഗോസാവിയെന്ന തന്‍റെ ബോസ് വലിയ അധികാരത്തോടെയാണ് പെരുമാറിയിരുന്നത്. ആര്യൻഖാനെ ക...

വടക്കൻ കേരളത്തിലെ മലയോരമേഖലയിൽ കനത്ത മഴ

Image
വാർത്തകൾ

മാലപൊട്ടിച്ച്, തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു

Image
ചെന്നൈ:  തമിഴ്നാട്ടില്‍ സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു. തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂര്‍ ടോള്‍പ്ലാസയ്ക്ക് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. ജാര്‍ഖണ്ഡ് സ്വദേശിയായ മുര്‍ത്താസ് എന്നയാളാണ് കൊല്ലപ്പെട്ടത്.  ബസ് കാത്ത് നില്‍ക്കുകയായിരുന്ന 55 കാരിയെ മുര്‍ത്താസ്, അക്തര്‍ എന്നീ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നു. കവര്‍ച്ചയായിരുന്ന ലക്ഷ്യം. സ്ത്രീയുടെ കഴുത്തിലെ ഏഴുപവന്‍റെ മാല ഇവര്‍ പൊട്ടിച്ചു. സ്ത്രീയുടെ ബഹളം കേട്ടതോടെ അടുത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി. മോഷ്ടാക്കളെ പിടികൂടാന്‍ ഇവര്‍ പാഞ്ഞടുത്തു. ഇതേ സമയം മുര്‍ത്താസ് അരയില്‍ ഒളിപ്പിച്ച തോക്ക് എടുത്ത് ആകാശത്തേക്ക് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്നും ഓടി. പിന്നാലെ പിന്തുടര്‍ന്ന പൊലീസ് ഇവര്‍ കാട്ടില്‍ ഒളിച്ചതായി മനസിലാക്കി. തുടര്‍ന്ന് മൂന്നുറിലേറെ പൊലീസുകാര്‍ കാട്ടില്‍ ഡ്രോണും മറ്റും ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് കാട്ടില്‍ ഇവരുടെ സ്ഥാനം കണ്ടെത്തുകയും. ഇവര്‍ക്ക് അടുത്തേക്ക് എത്തിയപ്പോള്‍ മുര്‍ത്താസ് വെടിവച്ചു. തിരിച്ചു ...

കശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ മലയാളി ജവാന് വീരമൃത്യു

Image
ദില്ലി: പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചവരിൽ മലയാളി സൈനികനും. എച്ച്. വൈശാഖ് എന്ന സൈനികനാണ് വീരമൃത്യു മരിച്ചത്. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയാണ്. ഇന്ന് ഉച്ചയോടെയാണ് പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു സംഭവിച്ചെന്ന് സൈന്യം അറിയിച്ചത്. പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.  ജമ്മു കശ്മീരിലെ അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം  വധിച്ചിട്ടുണ്ട്. അനന്തനാഗിലും  ബന്ദിപോറയിൽ ഹാജിൻ പ്രദേശത്തും   നടന്ന ഏറ്റുമുട്ടിലിലാണ് രണ്ട് ഭീകരെ വധിച്ചത്. തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയത്. പൂഞ്ചിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പീർപഞ്ചാൾ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. വനമേഖല വ...

ഭക്ഷണം കഴിച്ചെത്തിയപ്പോള്‍ കാര്‍ കാണാനില്ല: കാറുമായി ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മുങ്ങി

Image
മലപ്പുറം: കോട്ടക്കല്‍ (Kottakkal) ചങ്കുവെട്ടിയിലെ ഹോട്ടലില്‍ (Hotel) കുടുംബ സമേതം ഭക്ഷണം കഴിക്കാനെത്തിയയാള്‍ പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ച കാറുമായി (car) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍(security employee) കടന്നുകളഞ്ഞു. വള്ളിക്കുന്ന് സ്വാദേശി മുനീബ് (Muneeb-29) ആണ് മുങ്ങിയത്. ഇയാളെ കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് (Police) പിടികൂടി. സയിദ് സഫ്വാന്‍ എന്നയാളുടെ കാറാണ് മോഷണം പോയത്.  ജ്യേഷ്ഠന്റെ വിവാഹത്തിന് വസ്ത്രങ്ങള്‍ എടുത്ത ശേഷം കുടുംബ സമേതം ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു ഇവര്‍.  കാര്‍ പാര്‍ക്ക് ചെയ്യാന്‍ താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിന് നല്‍കി. ഭക്ഷണം കഴിച്ചു കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കാര്‍ കണ്ടില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ കാര്‍ മുനീബ് കൊണ്ടു പോയതായി മനസ്സിലായി. കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും പരിശോധന കര്‍ശനമാക്കി.  അമിത വേഗത്തില്‍ കോഴിക്കോട് വന്ന കാര്‍ ചെമ്മങ്ങാട് പോലീസിന്റെ കണ്ണില്‍പ്പെട്ടു. വെട്ടിച്ചു പോയ കാറിനെ പിന്തുടര്‍ന്ന് പരപ്പില്‍ ജങ്ഷനില്‍ വെച്ചു പിടികൂടുകയായിരുന്നു. പ്രതിയെ കോ...

കണ്ണൂരില്‍ ക്ലാസ് മുറി ശുചിയാക്കാനെത്തിയവരെ കാത്തിരുന്നത് 'മൂര്‍ഖന്‍'

Image
കണ്ണൂര്‍: സ്കൂൾ ശുചീകരണം നടത്തുന്നതിനിടയിൽ ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കണ്ണൂർ മയ്യിലെ ഐ.എം.എൻ.എസ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി സ്കൂൾ അടഞ്ഞുകിടക്കുകയായിരുന്നു. സ്കൂളും പരിസരവും ശുചീകരിക്കാൻ എത്തിയവരാണ് പാമ്പിനെ കണ്ടെത്തിയത്‌. മൂർഖനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു. നവംബറില്‍ സ്കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിത്. നവംബർ ഒന്ന് മുതൽ 8, 9 ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും തുടങ്ങാനാണ് തീരുമാനം. നവംബർ 15ന് ശേഷം 8,9 ക്ലാസുകൾ തുടങ്ങും. ആദ്യ രണ്ടാഴ്ച ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കും. 1 മുതൽ 7 വരെയുള്ള ക്ലാസിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ മാത്രമായിരിക്കും. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമവാധി കുട്ടികൾ ഒരുമിച്ചെത്തുന്നത് കുറക്കണം എന്നാണ് നിര്‍ദ്ദേശം. 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടം  25 ശതമാനം മാത്രം ഒരു സമയത്ത് സ്കൂളിൽ വരുന്നവിധം ബാച്ചുകൾ തിരിക്കാനും നിര്‍ദ്ദേശമുണ്ട്.

പ്രവാസി മലയാളി വ്യായാമത്തിനിടെ കുഴഞ്ഞ് വീണു മരിച്ചു

Image
അബുദാബി: വ്യായാമത്തിനിടെ മലയാളി യുവാവ് അബുദാബിയില്‍(Abu Dhabi) കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മപ്പാട്ടുകര സ്വദേശി മുഹമ്മദ് ബഷീര്‍ ഹുദവി(33)ആണ് മരിച്ചത്. അബുദാബി അല്‍ സഹാറ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് മുസഫയിലെ താമസസ്ഥലത്തിന് അടുത്തുള്ള ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അബുദാബി മഫ്‌റക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.  

ഫോർബ്സ് പട്ടിക: ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി; പട്ടികയിൽ ആറ് മലയാളികൾ

Image
ദില്ലി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ (Forbe's India rich list) ആറ് മലയാളികൾ ഇടം പിടിച്ചു. ആസ്‍തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് (Muthoot family) പട്ടികയിൽ ഒന്നാമത്.  6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി.  വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 500 ബില്യൺ ഡോളറോടെ (37,500 കോടി രൂപ) അതി സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 38 സ്ഥാനത്താണ് യൂസഫലി . ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യ (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണൻ (30,335 കോടി രൂപ),  രവി പിള്ള (18,50 കോടി രൂപ), എസ്. ഡി ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.  മുകേഷ് അംബാനി (92.7 ബില്യൺ), ഗൗതം അദാനി (74 ബില്യൺ), ശിവ നാടാർ (31 ബില്യൺ), രാധാകൃഷ്ണാ ദമാനി (29.4 ബില്യൺ), സൈറസ് പൂനാവാല (19 ബില്യൺ) എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.

കോട്ടയം കങ്ങഴിയിൽ യുവാവിനെ വെട്ടിക്കൊന്നു

Image

മലപ്പുറം കടലുണ്ടിപ്പുഴയില്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

Image
മലപ്പുറം:  കളിയ്ക്കുന്നതിനിടെ കടലുണ്ടിപ്പുഴയില്‍ (Kadalundippuzha) വിദ്യാര്‍ഥി (Student) മുങ്ങിമരിച്ചു(Drowning). ഒരു കുട്ടിയെ കാണാതായി. മലപ്പുറം താമരക്കുഴി മുള്ളന്‍ മടയന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആസിഫാണ് (Muhammed Asif-16) മരിച്ചത്. അയല്‍വാസി താമരക്കുഴി മേച്ചേടത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ റൈഹാനിനെ (15)യാണ് കാണാതായത്. മലപ്പുറം ഉമ്മത്തൂര്‍ ആനക്കടവ് പാലത്തിന് സമീപത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പരിസരവാസികളായ നാല് കുട്ടികള്‍ ചേര്‍ന്ന് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെയില്‍ അബദ്ധത്തില്‍ രണ്ട് കുട്ടികള്‍ വെളളത്തില്‍ പോകുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ആറ് മണിയോടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മലപ്പുറം താലുക്കാശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട മുഹമ്മദ് ആസിഫ് മലപ്പുറം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: സഫിയ. സഹോദരങ്ങള്‍: അല്‍താഫ്, ആരിഫ്, അന്‍സാര്‍, അയ്യൂബ്. എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കാണാതായ റൈഹാന്‍. മ...

കോഴിക്കോട് ഓട്ടോറിക്ഷയ്ക്ക് കുറുകെ കാട്ടുപന്നി ചാടി; മൂന്നു പേർക്ക് പരിക്ക്‌

Image

ജമ്മു കശ്മീരിൽ സ്‌കൂളിലുണ്ടായ ഭീകരാക്രമണത്തിൽ പ്രിന്‍സിപ്പലും അധ്യാപകനും കൊല്ലപ്പെട്ടു

Image

കുട കൊണ്ട് മീൻ പിടിക്കാം, കുട്ടനാട്ടിൽ മീൻ ചാകര

Image

ഏഴ് വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു

Image

പിടികൂടിയ രാജവെമ്പാലയെ കഴുത്തിൽ ചുറ്റി പ്രദർശനം, കടിയേറ്റ് 60കാരന് ദാരുണാന്ത്യം

Image
ഗുവാഹത്തി: പണിയെടുക്കുന്നതിനിടെ പാടത്തുനിന്ന് പിടികൂടിയ രാജവെമ്പാലയെ (King Cobra) പ്രദർശിപ്പിക്കുന്നതിടെ കടിയേറ്റ് (Snakebite) 60 കാരൻ മരിച്ചു. അസമിലെ (Assam) ധേലെ രാജ്നഗറിലെ ബിഷ്ണുപൂർ ഗ്രാമത്തിലാണ് ദാരുണസംഭവം ഉണ്ടായത്. പിടികൂടിയ പാമ്പിനെ ഇയാൾ കഴുത്തിൽ ചുറ്റി ഗ്രാമത്തിലൂടെ നടന്ന് പ്രദർശിപ്പിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും 60കാരനായ രഘുനന്ദൻ ഭൂമിജിനെ രക്ഷിക്കാനായില്ല.  ഞായറാഴ്ച ഉച്ചയോടെ പാടത്ത് പണിയെടുക്കുന്നതിനിടയിലാണ് ഭൂമിജ് പാമ്പിനെ കണ്ടത്. ഉടനെ ഇയാൾ പാമ്പിനെ പിടികൂടി. പാമ്പിന്റെ കഴുത്തിൽ പിടിമുറുക്കിയ ഭൂമിജ് ഇതിനെ തോളിലൂടെ ചുറ്റിയിട്ടു. തുടർന്ന് ബിഷ്ണുപുർ ഗ്രാമചത്തിലുടനീളം കഴുത്തിൽ ചുറ്റിയ പാമ്പുമായി ഇയാൾ നടന്നു.  പ്രദേശവാസികളെല്ലാം ഈ കാഴ്ച കാണാൻ തടിച്ചുകൂടി. അപ്പോഴെല്ലാം ഭൂമിജ് പാമ്പിന്റെ തലയിൽ കൈകൊണ്ട് അമർത്തിപ്പിടിച്ചിരിക്കുകയായിരുന്നു. കൂടി നിന്നവരിൽ ചിലർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. പാമ്പ് രക്ഷപ്പെടാൻ പല തവണ ശ്രമം നടത്തിനോക്കുന്നുണ്ടായിരുന്നു. ആളുകൾ കൂടിയതോടെ ഭൂമിജിന്റെ ശ്രദ്ധ തെറ്റിയതും പാമ്പിന്റെ മേലുള്ള പിടി അയഞ്ഞതും ഒരുമിച...

വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്‍ത നാല് പ്രവാസികള്‍ പിടിയില്‍

Image
മനാമ: സൗദി അറേബ്യയില്‍ (Saudi Arabia) നിന്ന് ബഹ്റൈനിലേക്ക് (Bahrain) യാത്ര ചെയ്യാന്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ (Forged covid Negetiva certificate) നാല് പ്രവാസികള്‍ക്കെതിരെ വിചാരണ തുടങ്ങി. കിങ് ഫഹദ് കോസ്‍വേ (King Fahad Causeway) വഴി യാത്ര ചെയ്യുന്നതിനിടെ ഇവരെ സൗദി അധികൃതര്‍ പിടികൂടുകയായിരുന്നു. 31നും 37നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും. പിടിയിലായവരെ കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വ്യാജ രേഖയുണ്ടാക്കിയതിനും തട്ടിപ്പിനും കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും പ്രതികള്‍ കോടതിയില്‍ ഇത് നിഷേധിച്ചു. നാല് പേരെയും സൗദി അറേബ്യയില്‍ എത്തിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കമ്പനിയിലെ മാനേജര്‍ മൊഴി നല്‍കി. സൗദി അധികൃതര്‍ നാല് പേരെയും അറസ്റ്റ് ചെയ്‍ത വിവരം ഡ്രൈവറാണ് തന്നെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ തുടര്‍ വിചാരണ ഒക്ടോബര്‍ ഇരുപതിലേക്ക് മാറ്റിവെച്ചു. 

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു

Image
പാലക്കാട്: കോഴിക്കോട്, മലപ്പുറം, പാലക്കാട് (Kozhikode, Palakkad, Malappuram) ജില്ലകളിലുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. മൂന്ന് അപകടങ്ങളിലും ഇരുചക്രവാഹനമോടിച്ചവരാണ് മരണപ്പെട്ടത് (Accident deaths).  പാലക്കാട് കൊപ്പത്ത് വാഹന അപകടത്തിൽ യുവാവ് മരിച്ചു. കൊപ്പം - വളാഞ്ചേരി റോട്ടിൽ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്. തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശി മുഹമ്മദ് ജാഷിര്‍ ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തിനിടെ ലോറി യുവാവിൻ്റെ ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നു. മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയിൽ സ്കൂട്ടർ നിർത്തിയിട്ട ബൈക്കിലിടിച്ച് യുവാവ് മരിച്ചു.സ്കൂട്ടർ യാത്രികനായ എടക്കര മരുത സ്വദേശി ജുനൈദാണ് (43) മരിച്ചത്.  കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് യാത്രികൻ മരിച്ചു. ഓമശ്ശേരി അമ്പലത്തിങ്ങൽ രാജുവാണ് മരിച്ചത്. ചുടലമുക്കിന്  സമീപം ഒരു വീടിൻ്റെ ഗെയിറ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ജോലി കഴിഞ്ഞെത്തുന്ന അച്ഛനെ സ്വീകരിക്കാന്‍ ജനലില്‍ കയറിനിന്ന നാല് വയസുകാരി താഴെ വീണ് മരിച്ചു

Image
  റാസല്‍ഖൈമ: വീടിന്റെ രണ്ടാം നിലയിലെ ജനലില്‍ നിന്ന് താഴേക്ക് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാലിക മരിച്ചു IFour year old girl died). യുഎഇയിലെ (UAE) റാസല്‍ഖൈമയിലായിരുന്നു സംഭവം. ഏതാനും ദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. യുഎഇ സ്വദേശിയുടെ മകളായ ഗായയെ (4) സെപ്‍റ്റംബര്‍ 29നാണ് ജനലില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന റാസല്‍ഖൈമയിലെ വില്ലയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ഒരു ബന്ധു അറിയിച്ചു. ജോലി കഴിഞ്ഞ് അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ രണ്ടാം നിലയിലെ ജനലിലൂടെ കുട്ടി സ്ഥിരമായി കൈവീശി കാണിക്കാറുണ്ടായിരുന്നു. വീട്ടിലെ മുതിര്‍ന്നവര്‍ ആരെങ്കിലും കുട്ടിയെ എടുത്ത് ജനലില്‍ നിര്‍ത്തിയ ശേഷം ഒപ്പം നില്‍ക്കുകയായിരുന്നു പതിവ്. എന്നാല്‍ സംഭവ ദിവസം കുട്ടി ഉറങ്ങുകയായിരുന്നതിനാല്‍ മുതിര്‍ന്നവരാരും അടുത്തുണ്ടായിരുന്നില്ല. ഇടയ്‍ക്ക് ഉറക്കമുണര്‍ന്ന കുട്ടി മുതിര്‍ന്നവര്‍ ആരും അറിയാതെ തനിയെ ജനലില്‍ കയറി അച്ഛനെ കാത്തുനില്‍ക്കുകയായിരുന്ന...

മകന്‍ തൂങ്ങിമരിച്ചു,ദുഖം താങ്ങാനാവാതെ അമ്മ ഹൃദയാഘാതംമൂലം മരിച്ചു

Image
കരുനാഗപ്പള്ളി : പതിനഞ്ചുകാരന്‍ തൂങ്ങിമരിച്ചു. ദുഖം താങ്ങാനാവാതെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കു പുറം തേനേരില്‍ മധുവിന്റെ മകന്‍ ആദിത്യന്‍ ആണ് ഇന്നലെ വീടിന് പുറത്ത് ഉള്ള പുളിമരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. അഴിച്ചിറക്കി കരുനാഗപ്പള്ളി ഗവ: ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് തളര്‍ന്നുവീണ അമ്മ സന്ധ്യ(38)ക്ക് ഇന്ന് ഹൃദയാഘാതമുണ്ടായി. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു കളരിവാതുക്കല്‍ ഗവ:സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആയിരുന്നു ആദിത്യന്‍. സന്ധ്യ കരുനാഗപ്പള്ളി ഒരു തുണിക്കടയില്‍ സെയില്‍ ഗേളായിരുന്നു. സഹോദരന്‍ അനന്തു.

സൗദി അറേബ്യയില്‍ വിമാനത്താവളത്തിന് നേരെ വ്യോമാക്രമണ ശ്രമം; നാല് പേര്‍ക്ക് പരിക്ക്

Image
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളം (Abha Airport) ലക്ഷ്യമിട്ട് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ (Houthi rebels) വ്യോമാക്രമണം നടത്തി. രണ്ട് ആളില്ലാ വിമാനങ്ങള്‍ (Drones) വിമാനത്താവളത്തില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് സൗദി വ്യോമ സേന (Saudi Air Defence) തകര്‍ത്തു. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്‍ടങ്ങള്‍ പതിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. സൗദി സേനയുടെ പ്രതിരോധത്തില്‍ തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്‍ടങ്ങള്‍ പതിച്ച് വിമാനത്താവളത്തിലെ ചില്ലുകളില്‍ തകര്‍ന്നതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നാല് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നുവെങ്കിലും പിന്നീട് വ്യോമ ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.  അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെ യെമനിലെ സാദ ഗവര്‍ണറേറ്റിലെ രണ്ട് ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ സൗദി യുദ്ധവിമാനങ്ങള്‍ തകര്‍ത്തു. രാജ്യത്തെ സിവിലിയന്‍ വിമാനത്താവളം ആക്രമിക്കുന്നതുവഴി യുദ്ധക്കുറ്റമ...

ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തില്‍ പെട്ടു; എസ്ഐക്ക് ദാരുണാന്ത്യം

Image
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജോലി കഴിഞ്ഞ് മടങ്ങവേ സബ് ഇന്‍സ്പെക്ടര്‍(Sub ispector) വാഹനാപകടത്തില്‍(Accident) മരിച്ചു. നെയ്യാറ്റിൻകര പരശുവയ്ക്കൽ സ്വദേശിയായ സുരേഷ് കുമാർ( 55) ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ ആറാലുമൂട്ടിൽ വച്ച് സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.  സംഭവ സ്ഥലത്തു വച്ചു തന്നെ സുരേഷ് മരിച്ചു. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചില്‍ എസ്ഐ ആയിരുന്നു സുരേഷ്. മൃതദേഹം ഇന്ന് സംസ്കരിക്കും.

ഇന്ധനവില ഇന്നും കൂട്ടി

Image
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും   ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 103 രൂപ 55 പൈസയും ഡീസലന് 96 രൂപ 90 പൈസയുമായി. fuel price hike തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 105 രൂപ 48 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമായി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 103രൂപ 72 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഇന്ത്യന്‍ വിപണിയില്‍ ഇന്ധനത്തിന് വില കൂടുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 83.47 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ വലിയ വര്‍ധനവാണിത്.

ഇന്ധനവിലയ്‌ക്കൊപ്പം സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; പ്രതിസന്ധിയിലെന്ന് കച്ചവടക്കാര്‍

Image
സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന  വില. സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. ഇന്ധന, പാചക വാതക വില വര്‍ധനവിനുപിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നത് കുടുംബബജറ്റുകളുടെ താളം തെറ്റിക്കും. vegetable price hike കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള സവാള ചില്ലറ വില്‍പ്പനയ്ക്കായെത്തുമ്പോള്‍ വില 50 രൂപ. കൊച്ചി മാര്‍ക്കറ്റില്‍ കരഴിഞ്ഞ മാസം ഒരു കിലോ സവാളയുടെ വില 25 രൂപയായിരുന്നു. ഇന്നത്തെ വില 50. തക്കാളിയുടെ വിലയും 30ല്‍ നിന്ന് 60ലേക്ക് കുതിച്ചു. ക്യാരറ്റിനും (60) മുരിങ്ങക്കയ്ക്കും(80) വില ഇരട്ടിയായി. രണ്ടാഴ്ച കൊണ്ടാണ് പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും വര്‍ഷാവസാനം ഉള്ളിവില 100 കടന്നിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വില കൂടാന്‍ കാരണമായി.

യാത്രക്കിടെ എയര്‍ ഇന്ത്യാ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം

Image
കൊച്ചി: ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കിടെ മലയാളി യുവതിയ്ക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് പ്രസവിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന മരിയ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം ലണ്ടനില്‍ നിന്നും പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ മരിയക്ക് പ്രസവ വേദന അനുഭവപ്പെട്ടു. വിവരമറിഞ്ഞ് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും നാല് നഴ്സുമാരും ക്യാബിന്‍ ക്രൂ ജീവനക്കാരും യുവതിയെ പരിചരിക്കാനെത്തി. പിന്നീട് ഇവരുടെ സഹായത്തോടെ യുവതി വിമാനത്തിനുള്ളില്‍ പ്രസവിക്കുകയായിരുന്നു. പിന്നീട് അമ്മയ്ക്കും കുഞ്ഞിനും മെഡിക്കല്‍ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട്‌ വിമാനത്താവളത്തിലിറക്കി. വിമാനത്തില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ഫ്രാങ്ക്ഫുർട്‌ വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു. ഉടൻ അമ്മയെയും കുഞ്ഞിനെയും  ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച...